അ​പ​ക​ട​ക്കെ​ണി ഒ​രു​ക്കി റോ​ഡ് നി​ർ​മാ​ണം; കെ​എ​സ്ടി​പി ചീ​ഫ് എ​ൻ​ജി​നി​യ​ർ​ക്ക് പ​രാ​തി ന​ൽ​കി
Wednesday, April 21, 2021 10:57 PM IST
മ​ണ്ണ​ഞ്ചേ​രി: ആ​ല​പ്പു​ഴ-​ത​ണ്ണീ​ർ​മു​ക്കം റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് മ​ണ്ണ​ഞ്ചേ​രി ജം​ഗ്ഷ​നി​ൽ നി​ന്നും വ​ട​ക്കോ​ട്ട് ഫു​ട്പാ​ത്ത് ന​വീ​ക​രി​ക്കാ​ൻ റോ​ഡി​ന്‍റെ ര​ണ്ടു​വ​ശ​വും ഒ​രു പോ​ലെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​യാ​ക്കി കാ​ൽ​ന​ട​ക്കാ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും യാ​ത്ര അ​പ​ക​ടം നി​റ​ഞ്ഞ​തും ദു​ഷ്ക​ര​വു​മാ​ക്കി​യി​രി​ക്കു​ന്നു. ഗ​വ​ണ്മെ​ന്‍റ് ഹൈ​സ്കൂ​ൾ, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, മാ​ർ​ക്ക​റ്റ്, കൃ​ഷി ഭ​വ​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ്, ഫെ​ഡ​റ​ൽ ബാ​ങ്ക്, പൊ​ന്നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ട​ക്കം നൂ​റു ക​ണ​ക്കി​ന് ആ​വ​ശ്യ​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ലാ​ണ് യാ​തൊ​രു സു​ര​ക്ഷ​യും ഒ​രു​ക്കാ​തെ​ ഇ​രു വ​ശ​ത്തും ഒ​രു പോ​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്നത്.

ര​ണ്ടു മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലും ഗ്രാ​വ​ൽ നി​റ​ച്ച് നി​ര​പ്പാ​ക്കി​യ​ത്. ഇ​തി​നു ല​ക്ഷ​ങ്ങ​ളാ​ണ് ചെല​വ​ഴി​ച്ച​ത്. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളും കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ എ​ത്തി​യ മു​തി​ർ​ന്ന​വ​രും ഇ​തു​മൂ​ലം അ​പ​ക​ട​ത്തി​ൽ പെ​ട്ടി​രു​ന്നു. ഇ​രു ദി​ശ​യി​ലേ​ക്കും വാ​ഹ​ന​ങ്ങ​ൾ ഒ​രു പോ​ലെ വ​ന്നാ​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നും സൈ​ക്കി​ൾ യാ​ത്ര​ക്കാ​രും കു​ഴി​യി​ൽ വീ​ഴാ​തെ നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന​താ​ണ് അ​വ​സ്ഥ. റോ​ഡി​ന്‍റെ ര​ണ്ടു വ​ശ​ങ്ങ​ളി​ലും ഒ​രു പോ​ലെ കു​ഴി എ​ടു​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. ഈ ​രീ​തി​യി​ൽ അ​പ​ക​ട​ക​ര​മാ​യും അ​ശാ​സ്ത്രീ​യ​മാ​യും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അം​ഗം ​അ​ന​സ് തി​രു​വ​ന​ന്ത​പു​രം കെ​എ​സ്ടി​പി ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്ക് പ​രാ​തി ന​ൽ​കി.