പൈ​പ്പ് ലൈ​ന്‍ ചോ​ര്‍​ച്ച​യി​ല്‍ ന​ട​പ​ടി​യി​ല്ല; ആലപ്പുഴ ന​ഗ​ര​ത്തി​ല്‍ ജ​ല​വി​ത​ര​ണം പാ​ളി
Saturday, April 17, 2021 10:32 PM IST
എ​ട​ത്വ: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ന്‍ ചോ​ര്‍​ച്ച​യി​ല്‍ ന​ട​പ​ടി​യി​ല്ല. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ല്‍ ജ​ല​വി​ത​ര​ണം ഭാ​ഗി​ക​മാ​യി മു​ട​ങ്ങി. ത​ക​ഴി-​എ​ട​ത്വ സം​സ്ഥാ​ന​പാ​ത​യി​ല്‍ കേ​ള​മം​ഗ​ലം കു​രി​ശ​ടി ജം​ഗ്ഷ​ന് സ​മീ​പ​ത്താ​ണ് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ന്‍ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് പൊ​ട്ടി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ല്‍ പ​മ്പിം​ഗ് നി​ര്‍​ത്തി​വെ​ച്ചി​രു​ന്നു. പൈ​പ്പ് പൊ​ട്ടി​യ സ്ഥ​ല​ത്തെ ടാ​റിം​ഗ് ഇ​ള​കി മാ​റി​യി​ട്ടി​ല്ല.

പൊ​ട്ടി ഒ​ലി​ക്കു​ന്ന വെ​ള്ളം ന​ട​പ്പാ​ത​യ്ക്ക് ഇ​ട​യി​ലൂ​ടെ തു​ണ്ട​ത്തി​ന്‍ വ​ര​മ്പി​ന​കം പാ​ട​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്. പൈ​പ്പ് പൊ​ട്ടി​യ​തി​ന് സ​മീ​പ​ത്ത് വി​ള​വെ​ടു​ത്ത നെ​ല്ലും കൂ​ട്ടി​യി​ട്ടി​രു​ന്നു. ക​ര്‍​ഷ​ക​ര്‍ നെ​ല്ല് വാ​രി​മാ​റ്റി​യാ​ണ് സം​ര​ക്ഷി​ച്ച​ത്. പൈ​പ്പ് ചോ​ര്‍​ച്ച അ​നു​ഭ​വ​പ്പെ​ട്ട് മൂ​ന്ന് ദി​വ​സം പി​ന്നി​ട്ടെ​ങ്കി​ലും ചോ​ര്‍​ച്ച പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി ജ​ല അ​ഥോ​റി​റ്റി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പി​ഡ​ബ്ല്യു​ഡി അ​നു​മ​തി ന​ല്‍​കി​യാ​ല്‍ മാ​ത്ര​മേ റോ​ഡ് തു​ര​ന്ന് പൈ​പ്പ് ലൈ​നി​ലെ ചോ​ര്‍​ച്ച പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കൂ.

കേ​ള​മം​ഗ​ലം പാ​ലം മു​ത​ല്‍ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള അ​ന്‍​പ​ത് മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ ഇ​രു​പ​തി​ലേ​റെ ത​വ​ണ പൈ​പ്പ് പൊ​ട്ടി​യി​ട്ടു​ണ്ട്. ഒ​രു​മാ​സം മു​ന്‍​പ് പാ​ല​ത്തി​ന് സ​മീ​പ​ത്ത് പൈ​പ്പ് പൊ​ട്ടി റോ​ഡ് ഭാ​ഗി​ക​മാ​യി ഒ​ലി​ച്ചു​പോ​കു​ക​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. സ​മീ​പ​ത്തെ ഹോ​ളോ​ബ്രി​ക്സ് സ്ഥാ​പ​ന ഉ​ട​മ​യ്ക്കും ആ​യി​ര​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യി. പൈ​പ്പ് പൊ​ട്ട​ല്‍ വീ​ണ്ടും ആ​വ​ര്‍​ത്തി​ച്ച​തോ​ടെ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം ഭാ​ഗി​ക​മാ​യി മു​ട​ങ്ങി. കു​ഴ​ല്‍ കി​ണ​റി​ല്‍ നി​ന്നും വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തി​ച്ചു​മാ​ണ് ജ​ല​വി​ത​ര​ണം ഭാ​ഗി​ക​മാ​യി ന​ട​ത്തു​ന്ന​ത്.