ഇ​രു​നൂ​റാം വീ​ടും ഇ​ന്ന് കൈ​മാ​റും; ആ​ത്മ​നി​ര്‍​വൃ​തി​യോടെ സു​നി​ല്‍ ടീ​ച്ച​ർ
Saturday, April 17, 2021 10:32 PM IST
പ​ത്ത​നം​തി​ട്ട: ക​യ​റി​ക്കി​ട​ക്കാ​ന്‍ ഒ​രു കൊ​ച്ചു​കൂ​ര​യ്ക്കു​വേ​ണ്ടി എ​ത്തു​ന്ന അ​ശ​ര​ണ​രു​ടെ അ​ത്താ​ണി​യാ​യ ഡോ. ​എം.​എ​സ്. സു​നി​ല്‍ ഇ​ന്ന് കൈ​മാ​റു​ന്ന​ത് 200 -ാമ​ത്തെ ഭ​വ​നം. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ല്‍ അ​ധ്യാ​പി​ക​യും എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​റു​മാ​യി​രു​ന്ന ഡോ. ​സു​നി​ല്‍ ത​ന്‍റെ വി​ദ്യാ​ര്‍​ഥി​നി​ക്കാ​യാ​ണ് ആ​ദ്യ​ഭ​വ​നം പ​ണി​ത​ത്. 2005ല്‍ ​ആ വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം നി​ര്‍​വ​ഹി​ക്കു​മ്പോ​ള്‍ സു​നി​ല്‍ ടീ​ച്ച​ര്‍ ഏ​റ്റെ​ടു​ത്ത​ത് വ​ലി​യ ഒ​രു ദൗ​ത്യ​മാ​യി​രു​ന്നു.

ഇ​ന്ന് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കാ​വാ​ലം ക​ണ്ണാ​ടി ത​ട്ടാ​ശേ​രി​യി​ല്‍ രു​ഗ്മി​ണി, ജാ​ന​കി എ​ന്നീ വി​ധ​വ​മാ​രും ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നാ​യി 200 -ാമ​ത് ഭ​വ​നം കൈ​മാ​റു​മ്പോ​ള്‍ ടീ​ച്ച​ർ എ​ത്തി​യ​ത് വ​ലി​യൊ​രു സം​തൃ​പ്തി​യി​ൽ. പ്ര​ള​യ​ത്തി​ലാ​ണ് ഇ​വ​ര്‍​ക്ക് വീ​ട് ന​ഷ്ട​മാ​യ​ത്.പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ മാ​ത്രം ആ​ദ്യ​കാ​ല​ത്ത് ഒ​തു​ങ്ങി​നി​ന്നി​രു​ന്ന ഈ ​സ്‌​നേ​ഹ​പ്ര​വ​ര്‍​ത്ത​നം പി​ന്നീ​ട് സ​മീ​പ​ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

നാ​ല് ജി​ല്ല​ക​ളി​ലാ​യി ഭ​വ​ന​ര​ഹി​ത​രാ​യ 199 കു​ടും​ബ​ങ്ങ​ളാ​ണ് സു​നി​ല്‍ ടീ​ച്ച​ര്‍ ഒ​രു​ക്കി​യ സ്‌​നേ​ഹ​ഭ​വ​ന​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​ന്ന് കാ​വാ​ല​ത്ത് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നാ​ണ് താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ലാ​ണ് വീ​ട് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ സ​ഹ​ക​ര​ണം ല​ഭി​ക്കു​ന്ന നാ​ലാ​മ​ത്തെ വീ​ടാ​ണി​ത്.

ഇ​തി​നോ​ട​കം നാ​ല് വീ​ടു​ക​ള്‍ ഡോ.​എം.​എ​സ്. സു​നി​ലും നേ​രി​ട്ട് നി​ര്‍​മി​ച്ചു ന​ല്‍​കി. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ നാ​രി​ശ​ക്തി പു​ര​സ്‌​കാ​ര​ത്തി​ലൂ​ടെ ല​ഭി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​തി​ല്‍ ഒ​രു വീ​ട് നി​ര്‍​മി​ച്ച​ത്. മ​ക​ന്‍ പ്രി​ന്‍​സി​നു ല​ഭി​ച്ച ആ​ദ്യ വ​രു​മാ​ന​ത്തി​ല്‍ നി​ന്നു​ള്ള തു​ക ഉ​പ​യോ​ഗി​ച്ച് മ​റ്റൊ​രു വീ​ടും ന​ല്‍​കി. സ​ഹോ​ദ​രി​മാ​രു​ടെ സ​ഹാ​യ​ത്തി​ലും വീ​ടു​ക​ള്‍ ന​ല്‍​കി. പി​ന്നീ​ടു​ള്ള ഭ​വ​ന​ങ്ങ​ള്‍ വി​വി​ധ സം​ഘ​ട​ന​ക​ള്‍, വ്യ​ക്തി​ക​ള്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ലാ​ണ് നി​ര്‍​മി​ച്ച​ത്.