കോവിഡ് പ്രതിരോധം; ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​ലോ​ച​ന​യോ​ഗം ചേർന്നു
Saturday, April 17, 2021 10:32 PM IST
പൂ​ച്ചാ​ക്ക​ൽ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ൻ തീ​വ്ര​യ​ജ്ഞ പ​ദ്ധ​തി​ക​ളു​മാ​യി തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​ലോ​ച​ന​യോ​ഗം ചേ​ർ​ന്നു. അ​ഞ്ചു​പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​ക​ളി​ലെ കോ​വി​ഡ് രോ​ഗ​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ക​ർ​മ​പ​ദ്ധ​തി​ക​ൾ​ക്കു രൂ​പം ന​ൽ​കി​യ​ത്. ബോ​ധ​വ​ത്ക​ര​ണം, ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണം, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ​രി​ശോ​ധ ക്യാ​ന്പു​ക​ൾ, ആ​രോ​ഗ്യപ​രി​പാ​ല​ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ കാ​ര്യ​ങ്ങ​ൾ​ക്കാ​ണ് പ്ര​ധാ​ന​മാ​യി മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ദേ​ശി​ക യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു ചേ​ർ​ത്ത് രോ​ഗനി​യ​ന്ത്ര​ണ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ക്കും.

വാ​ർ​ഡ് ത​ല​ത്തി​ൽ ജാ​ഗ്ര​താസ​മി​തി വി​ളി​ച്ചുചേ​ർ​ക്കു​ക​യും ആ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യം തേ​ടു​ന്ന​തി​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രിക്കു​ന്ന ദ്രു​ത​ക​ർ​മ​സേ​ന​യെ വാ​ർ​ഡു​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​കെ. ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​നാ​യി. ക​ർ​മ പ​ദ്ധ​തി​ക​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. പ്ര​മോ​ദ് വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡി. ​വി​ശ്വം​ഭ​ര​ൻ, അ​ഡ്വ. ആ​ശ, ധ​ന്യ സ​ന്തോ​ഷ്, സു​ധീ​ഷ് എ​ന്നി​വ​രും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നി​താ പ്ര​മോ​ദ്, ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ രാ​ജേ​ഷ് വി​വേ​കാ​ന​ന്ദ, അ​ഡ്വ. ജ​യ​ശ്രീ, ബി​ഡി​ഒ എ. ​ബി​ജു, ഡോ​ക്ട​ർ​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, സെ​ക്ട്ര​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ, തൊ​ഴി​ലു​റ​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.