മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പ്
Saturday, April 17, 2021 10:29 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 25, 26 തീ​യ​തി​ക​ളി​ല്‍ സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ജി​ല്ലാ ആ​രോ​ഗ്യവ​കു​പ്പും ചേ​ര്‍​ത്ത​ല താ​ലൂ​ക്കാ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന ക്യാ​മ്പി​ല്‍ വ്യാ​പാ​രി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും പ​ങ്കെ​ടു​ക്കാം.

ടിഡി റോ​ഡി​ലെ വ്യാ​പാ​രി ഭ​വ​നി​ല്‍ രാ​വി​ലെ 9.30 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് ക്യാ​മ്പ്. 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍ ആ​ധാ​ര്‍​കാ​ര്‍​ഡും ഫോ​ണ്‍ ന​മ്പ​രു​മാ​യി എ​ത്ത​ണം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 23ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​മ്പാ​യി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 884804 6577, 8281668902.