മ​ന്ത്രി സു​ധാ​ക​ര​നെ​തി​രേ പ​രാ​തി, പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു
Saturday, April 17, 2021 10:29 PM IST
അ​ന്പ​ല​പ്പു​ഴ: മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ​തി​രേ പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ ഭ​ർ​ത്താ​വാ​യ മു​ൻ​പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ത്തി​നോ​ട് പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​എം പു​റ​ക്കാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​മാ​യ വേ​ണു​ഗോ​പാ​ലി​നോ​ടാ​ണ് ലോ​ക്ക​ൽ ക​മ്മി​റ്റി വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​ത്. സു​ധാ​ക​ര​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫം​ഗ​മാ​യി​രു​ന്ന വേ​ണു​ഗോ​പാ​ലി​ന്‍റെ ഭാ​ര്യ സു​ധാ​ക​ര​നെ​തി​രെ അ​ന്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ ത​ന്നെ പ​രാ​മ​ർ​ശി​ച്ച് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക്കെ​തി​രെ​യാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പു​റ​ക്കാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി വേ​ണു​ഗോ​പാ​ലി​നോ​ട് ഇ​തുസം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞദി​വ​സം കൂ​ടി​യ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ വേ​ണു​ഗോ​പാ​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് രേ​ഖാ​മൂ​ലം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ​തി​രാ​യ പ​രാ​തി പി​ൻ​വ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് യു​വ​തി വ്യ​ക്ത​മാ​ക്കി. പ​രാ​തി പി​ൻ​വ​ലി​ച്ചു​വെ​ന്ന പോ​ലീ​സ് വാ​ദം തെ​റ്റാ​ണെ​ന്നും എ​ത്ര സ​മ്മ​ർ​ദ​മു​ണ്ടാ​യാ​ലും പ​രാ​തി​യി​ൽ നി​ന്നും പിന്മാ​റി​ല്ലെ​ന്നും മ​ന്ത്രി​യു​ടെ മു​ൻ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫം​ഗ​ത്തി​ന്‍റെ ഭാ​ര്യ കൂ​ടി​യാ​യ യു​വ​തി പ​റ​ഞ്ഞു. പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ ഇ​തു സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് വി​മു​ഖ​ത കാ​ണി​ച്ചി​രു​ന്നു. പ​രാ​തി​യി​ൽ പോ​ലീ​സ് തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ എ​സ്പി​ക്കു പ​രാ​തി ന​ൽ​കും. പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ലും താ​ൻ പ​രാ​തി പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും എ​സ്എ​ഫ്ഐ മു​ൻ ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​യ യു​വ​തി പ​റ​ഞ്ഞു.