പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ശേ​ഖ​ര​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന്
Friday, April 16, 2021 10:13 PM IST
മ​ങ്കൊ​മ്പ്: മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ശേ​ഖ​ര​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ൺ ഇ​ൻ​ഡ്യ വ​ൺ പെ​ൻ​ഷ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മു​ട്ടാ​ർ യൂ​ണി​റ്റ് പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി​ക്കു പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ക്കാ​ല​മാ​യി ഇ​വി​ടെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ശേ​ഖ​ര​ണം ന​ട​ക്കു​ന്നി​ല്ല. പ​രി​സ്ഥി​തി, മ​ണ്ണ്, ജ​ലം, മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യം എ​ന്നി​വ സം​ര​ക്ഷി​ക്കേ​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ കാ​ട്ടു​ന്ന അ​ലം​ഭാ​വം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അടിയന്തരമായി പ്ലാസ്റ്റി ക് മാലിന്യശേഖരണം നടത്തണമെന്നും ട്രസ്റ്റ് ആവശ്യപ്പെട്ടു.

ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​ദ​സ്

മാ​ന്നാ​ർ: പ​ഞ്ചാ​യ​ത്ത് ഗ്ര​ന്ഥ​ശാ​ല നേ​തൃ​സ​മ​തി- മി​ല​ൻ 21, എ​ക്സൈസ് വ​കു​പ്പ് വി​മു​ക്തി ക്ല​ബ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​ദ​സ് ന​ട​ത്തി. ചെ​ങ്ങ​ന്നൂ​ർ എ​ക്സെ​സ് പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ എം.​കെ. ശ്രീ​കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലു​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എ​ൽ.​പി. സ​ത്യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ല​സു​ന്ദ​ര പ​ണി​ക്ക​ർ, പ​ഞ്ചാ​യ​ത്തം​ഗം മ​ധു പു​ഴ​യോ​രം വി.​വി. രാ​മ​ച​ന്ദ്ര​ൻനാ​യ​ർ, ച​ന്ദ്രവാ​രി​യ​ർ രാ​മ​വ​ർ​മ രാ​ജ എ​ന്നി​വ​ർ പ്രസംഗിച്ചു.