സെ​ല​ക്്ഷ​ൻ ട്ര​യ​ൽ
Friday, April 16, 2021 10:13 PM IST
ആ​ല​പ്പു​ഴ: ഫി​സി​ക്ക​ലി ചാ​ല​ഞ്ച് ഡ് ഓ​ൾ സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യും പാ​രാ അം​പ്യു​റ്റി ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​യും ചേ​ർ​ന്ന് ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കാ​യി കൊ​ച്ചി​യി​ൽ ന​ട​ത്തു​ന്ന പാ​രാ ആം​പ്യു​റ്റി ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്കു​ള്ള സം​സ്ഥാ​ന ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി സെ​ല​ക്്ഷ​ൻ ട്ര​യ​ൽ ന​ട​ത്തു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട അ​യ്യ​ങ്കാ​വ് മൈ​താ​നി​യി​ൽ 19ന് രാ​വി​ലെ ഒ​ന്പ​തി​നാ​ണ് സെ​ല​ക്്ഷ​ൻ ട്ര​യ​ൽ. 40 ശ​ത​മാ​ന​മോ അ​തി​ൽ കൂ​ടു​ത​ലോ അ​സ്ഥി വൈ​ക​ല്യം, സെ​റി​ബ്ര​ൽ പാ​ൾ​സി എ​ന്നീ വൈ​ക​ല്യ​ങ്ങ​ളു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. നാ​ഷ​ണ​ൽ ചാ​ന്പ്യ​ൻ​ഷി​പ​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ചവ​യ്ക്കു​ന്ന​വ​രെ 2022-ൽ ​ന​ട​ക്കു​ന്ന ആം​പ്യു​റ്റി ഫു​ട്ബോ​ൾ വേ​ൾ​ഡ് ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ്. കാ​യി​ക താ​ര​ങ്ങ​ൾ വൈ​ക​ല്യം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം രാ​വി​ലെ എ​ട്ട​ര​യ്ക്ക് ഗ്രൗ​ണ്ടി​ൽ റി​പ്പോ​ർ​ട്ടു ചെ​യ്യ​ണം. ഫോ​ണ്‍: 9809921065, 8089740225.

ക​ണ്ണ​ട​ക​ൾ വി​ത​ര​ണം ചെ​യ്തു

അ​ന്പ​ല​പ്പു​ഴ: ജെ​സി​ഐ പു​ന്ന​പ്ര ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന മി​ഴി​യ​ഴ​ക് ആ​രോ​ഗ്യ സെ​മി​നാ​റി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സൗ​ജ​ന്യ നേ​ത്രപ​രി​ശോ​ധ​ന​യി​ൽ ക​ണ്ണ​ട​ക​ൾ വേ​ണ്ടി വ​ന്നവർ ക്ക് ആ​ല​പ്പു​ഴ വ​ലി​യ​മ​രം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ന​സീ​ർ പു​ന്ന​ക്ക​ൻ സൗ​ജ​ന്യ​മാ​യി ക​ണ്ണ​ട​ക​ൾ ന​ൽ​കി. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി​റാ​ജു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​സി​ഐ ഭാ​ര​വാ​ഹി​ക​ൾ സ​ന​ൽ കു​മാ​ർ, ജോ​യ് ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.