കി​ഴി​വ് ചോ​ദി​ച്ച് ക​ര്‍​ഷ​ക​രെ പി​ഴി​യു​ന്ന​താ​യി പ​രാ​തി
Friday, April 16, 2021 10:13 PM IST
എ​ട​ത്വ: ഈ​ര്‍​പ്പ​ത്തി​ന്‍റെ പേ​രി​ല്‍ കി​ഴി​വ് ചോ​ദി​ച്ച് ക​ര്‍​ഷ​ക​രെ പി​ഴി​യു​ന്ന​താ​യി പ​രാ​തി. ത​ല​വ​ടി കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ല്‍​പ്പെ​ട്ട മ​ട​യാ​ടി, പു​ത്ത​ന്‍​വാ​ട പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​രാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തുവ​ന്ന​ത്. 30 ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള മ​ട​യാ​ടി പാ​ട​ത്തെ 25 ഏ​ക്ക​ര്‍ നെ​ല്ലു സം​ഭ​രി​ച്ചെ​ങ്കി​ലും അ​ഞ്ചേ​ക്ക​ര്‍ നെ​ല്ല് സം​ഭ​രി​ക്കാ​ന്‍ പ​ത്തു കി​ലോ കി​ഴി​വാ​ണ് ഏ​ജ​ന്‍റ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പ​ഴ​ങ്ങേ​രി പി.​കെ. പൊ​ന്ന​ച്ച​ന്‍, പ​ഴ​ങ്ങേ​രി നൈ​നാ​ന്‍ കോ​ശി എ​ന്നി​വ​രു​ടെ നെ​ല്ലാ​ണ് സം​ഭ​രി​ക്കാ​നു​ള്ള​ത്.
പെ​രു​മ​ഴ​യി​ല്‍ പാ​ട​ത്തു​കി​ട​ന്ന നെ​ല്ലു സം​ഭ​രി​ക്കാ​ന്‍ ഏ​ജ​ന്‍​സി​ക​ള്‍ ത​യാ​റാ​യെ​ങ്കി​ലും ക​ര​യ്ക്കെ​ത്തി​ച്ച് ഉ​ണ​ക്കി​യ നെ​ല്ല് സം​ഭ​രി​ക്കാ​ന്‍ ഏ​ജ​ന്‍റ് ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​രോ​പ​ണം. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി 32 ഓ​ളം തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് നെ​ല്ല് ഉ​ണ​ക്കി​യ​ത്. ഒ​രു​ദി​ന​ത്തെ തൊ​ഴി​ല്‍​കൂ​ലി​യാ​യി 1000 രൂ​പ വീ​ത​മാ​ണ് ചെല​വ​ഴി​ച്ച​ത്. നെ​ല്ല് ഉ​ണ​ക്കു​ന്ന​തി​നു മു​ന്‍​പ് 21 ശ​ത​മാ​ന​മാ​ണ് ഈ​ര്‍​പ്പം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഉ​ണ​ക്കി​യ​ശേ​ഷം 17 ശ​ത​മാ​നം ഈ​ര്‍​പ്പം മാ​ത്ര​മേ കാ​ണു​ക​യു​ള്ളൂ​വെ​ന്ന് പൊ​ന്ന​ച്ച​ന്‍ പ​റ​യു​ന്നു. നെ​ല്ല് വാ​രി​നി​റ​യ്ക്കാ​ന്‍ ചാ​ക്കു​പോ​ലും ഏ​ജ​ന്‍റ് എ​ത്തി​ച്ചി​ട്ടി​ല്ല. വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ് 12 ദി​വ​സ​മാ​യ നെ​ല്ല് വേ​ന​ല്‍​മ​ഴ​യി​ല്‍ സം​ര​ക്ഷി​ക്കാ​ന്‍ ഏ​റെ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ത​ല​വ​ടി പു​ത്ത​ന്‍​വാ​ട പാ​ട​ത്തി​ന്‍റെയും അ​വ​സ്ത വ്യ​ത്യ​സ്ഥ​മ​ല്ല. ഈ​ര്‍​പ്പര​ഹി​ത നെ​ല്ലി​നാ​ണ് ഇ​വി​ടെ​യും കി​ഴി​വ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. 30 ഏ​ക്ക​റുള്ള പാ​ട​ത്തെ നെ​ല്ലുസം​ഭ​ര​ണം ക​ഴി​ഞ്ഞ് പ​ത്തു​നാ​ള്‍ പി​ന്നി​ട്ടെ​ങ്കി​ലും ഏ​ജ​ന്‍റോ, ഉ​ദ്യോ​ഗ​സ്ഥ​രോ ഇ​വി​ടേ​ക്ക് തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് പാ​ട​ത്തെ ക​ര്‍​ഷ​ക​നാ​യ മോ​ഹ​ന​ന്‍ പി​ള്ള ആ​രോ​പി​ക്കു​ന്നു. പാ​ട​ത്തെ എ​ല്ലാ ക​ര്‍​ഷ​ക​രു​ടെയും നെ​ല്ലി​ന്‍റെ ഈ​ര്‍​പ്പം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഒ​രു​ക​ര്‍​ഷ​ക​നു മാ​ത്ര​മാ​ണ് നേ​രി​യ തോ​തി​ല്‍ ഈ​ര്‍​പ്പം ക​ണ്ടെ​ത്തി​യ​ത്. നാ​ലു കി​ലോ കി​ഴി​വ് ക​ര്‍​ഷ​ക​നോ​ട് ഏ​ജന്‍റ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
സം​ഭ​രി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ എ​ല്ലാ ക​ര്‍​ഷ​ക​രും നാ​ലു കി​ലോ കി​ഴി​വു ന​ല്‍​ക​ണ​മെ​ന്നാ​ണ് ഏ​ജ​ന്‍റിന്‍റെ പു​തി​യ ആ​വ​ശ്യം. ഈ​ര്‍​പ്പ​ര​ഹി​ത നെ​ല്ലി​ന് നാ​ലു കി​ലോ വീ​തം കി​ഴി​വ് ന​ല്‍​കാ​ന്‍ ക​ര്‍​ഷ​ക​ര്‍ ത​യാ​റാ​കാ​ഞ്ഞ​തോ​ടെ നെ​ല്ലു സം​ഭ​ര​ണം മു​ട​ങ്ങി. ക​ഴി​ഞ്ഞദി​വ​സം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ചെ​യ്തി​രു​ന്നു. ഈ ​പാ​ട​ത്ത് അ​ഞ്ചു ഏ​ക്ക​റോ​ളം യ​ന്ത്ര​കൊ​യ്ത്തും ന​ട​ന്നി​രു​ന്നി​ല്ല. തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് പ​കു​തി​യോ​ളം കൊ​യ്തെ​ടു​ത്ത് ക​ര​യ്ക്ക് എ​ത്തി​ച്ചി​രു​ന്നു. ക​ര​യ്ക്കെ​ത്തി​ച്ച ക​റ്റ മെ​തി​ക്കാ​ന്‍ യ​ന്ത്ര​സ​ഹാ​യം ല​ഭ്യ​മ​ല്ലാ​താ​യ​തോ​ടെ നെ​ല്ല് കി​ളി​ര്‍​ത്തു തു​ട​ങ്ങി. ഏ​ക്ക​റി​ന് 30, 000 രൂ​പ വീ​തം ബാ​ങ്ക് വാ​യ്പ എ​ടു​ത്താ​ണ് ക​ര്‍​ഷ​ക​ര്‍ കൃ​ഷി ആ​രം​ഭി​ച്ച​ത്. വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ന്‍ പോ​ലും നി​വൃ​ത്തി​യി​ല്ലാ​തെ ന​ട്ടം​തി​രി​യു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.