വി​ലാ​പയാ​ത്ര​യ്ക്കി​ടെ വീ​ടി​നുനേ​രെ ആ​ക്ര​മ​ണം
Friday, April 16, 2021 10:09 PM IST
ചാ​രും​മൂ​ട്: വ​ള്ളി​കു​ന്നം പ​ട​യ​ണി​വെ​ട്ടം ക്ഷേ​ത്ര മൈ​താ​ന​ത്ത് കു​ത്തേ​റ്റു​മ​രി​ച്ച എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ഭി​മ​ന്യു​വി​ന്‍റെ മൃ​ത​ശ​രീ​രം വ​ഹി​ച്ചു കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന​തി​നി​ട​യി​ൽ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം.
വ​ള്ളി​കു​ന്നം എം.​ആ​ർ ജം​ഗ്ഷ​നി​ൽ മാ​ല​തി മ​ന്ദി​ര​ത്തി​ൽ മാ​ല​തി​യു​ടെ വീ​ടി​നു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. മാ​ല​തി​യു​ടെ മ​ക​ൻ അ​ന​ന്ത​കൃ​ഷ്ണ​ൻ മു​ന്പ് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ആ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഓ​ച്ചി​റ​യി​ൽ നി​ന്നാം​രം​ഭി​ച്ച വി​ലാ​പ​യാ​ത്ര ചൂ​നാ​ട് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.
വീ​ടി​ന്‍റെ ജ​നാ​ല ചി​ല്ലു​ക​ൾ എ​റി​ഞ്ഞ് ത​ക​ർ​ത്തു. പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്കൂ​ട്ട​റു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തെ നേ​രി​ടാ​ൻ വീ​ടി​ന് സ​മീ​പം പോ​ലി​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഒ​രു സം​ഘം ആ​ക്ര​മ​ണം തു​ട​ർ​ന്നു. പി​ന്നീ​ട് കൂ​ടു​ത​ൽ പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​ക്ര​മി​ക​ളെ ലാ​ത്തി​വീ​ശി ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. ബി​ജെ​പി​യു​ടെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും ന​ശി​പ്പി​ച്ചു.
പോ​ലീ​സ് ഇ​തു​ത​ട​യാ​ൻ ശ്ര​മി​ച്ച​ത് വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി. മു​തി​ർ​ന്ന സി​പി​എം നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് രം​ഗം ശാ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.