വാ​ഗ്ഭ​ടാ​ന​ന്ദ പു​ര​സ്കാ​രം തോ​ട്ട​പ്പ​ള്ളി ഗോ​പാ​ല​കൃ​ഷ്ണ​ന്
Friday, April 16, 2021 10:09 PM IST
ആ​ല​പ്പു​ഴ: വാ​ഗ്ഭ​ടാ​ന​ന്ദ ഗു​രു​വി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ക​ണ്ണൂ​ർ​ വാ​ഗ്ഭ​ടാ​ന​ന്ദ സാം​സ്കാ​രി​ക വേ​ദി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം തോ​ട്ട​പ്പ​ള്ളി ഗോ​പാ​ല​കൃ​ഷ്ണ​ൻ ര​ചി​ച്ച ഉ​ദ​യ​സൂ​ര്യ​നെ മോ​ഹി​ച്ച പെ​ണ്‍​കു​ട്ടി എ​ന്ന ച​രി​ത്ര​നോ​വ​ലി​ന്. 11111 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം വാ​ഗ്ഭ​ടാ​ന​ന്ദ​ഗു​രു​വി​ന്‍റെ സ​മാ​ധി​ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 29ന് ​അ​ദ്ദേ​ഹ​ത്തി​ന്‍റെ ജന്മസ്ഥ​ല​മാ​യ ക​ണ്ണൂ​ർ കാ​ഞ്ഞി​ലേ​രി വ​യ​ലേ​രി​യി​ൽ പു​ര​സ്കാ​ര വി​ത​ര​ണം ന​ട​ത്തും.

ത​ണ്ണീ​ർ​മു​ക്കം
ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്ക​ൽ:
യോ​ഗം 21ന്

​ആ​ല​പ്പു​ഴ: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി ഉ​പ​ദേ​ശ​ക​സ​മി​തി​യു​ടെ യോ​ഗം 21ന് ​രാ​വി​ലെ 10.30ന് ​സൂം വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് മു​ഖാ​ന്തരം ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രും.