345 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Thursday, April 15, 2021 10:36 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇന്നലെ 345 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ൾ വി​ദേ​ശ​ത്തു​നി​ന്നും മൂ​ന്നു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും എ​ത്തി​യ​വ​രാ​ണ്. 340 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഒ​രാ​ളു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 117 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 822370 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 3244 പേ​ർ ചി​കി​ത്സ​യി​ലും ക​ഴി​യു​ന്നു.
ജി​ല്ല​യി​ൽ ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 46 കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 28 പേ​രെ അ​റ​സ്റ്റും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 248 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 216 പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. 24102 പേ​രെ താ​ക്കീ​തു ചെ​യ്തും വി​ട്ട​യ​ച്ചു.
ക​ണ്ടെ​യ്ൻ​മെ​ന്‍റ്
സോ​ണാ​യി
പ്ര​ഖ്യാ​പി​ച്ചു
ആ​ല​പ്പു​ഴ: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 15ൽ ​കി​ഴ​ക്ക് കു​ന്ത്ര​ക​രി പാ​ലം, പ​ടി​ഞ്ഞാ​റ് ചാ​ലി​പ്പ​ള്ളി പാ​ലം, വ​ട​ക്ക് കോ​ല​ത്താ​ൻ തു​രു​ത്ത് പാ​ലം, തെ​ക്ക് വ​ലി​യ​വീ​ട്ടി​ൽ ഭാ​ഗം, വാ​ർ​ഡ് ഒ​ന്നി​ൽ കി​ഴ​ക്ക് വാ​ര​നാ​ട് അ​ന്പ​ലം പ​ടി​ഞ്ഞാ​റേന​ട, തെ​ക്ക് വാ​ര​നാ​ട് അ​ന്പ​ലമൂ​ലം സ്റ്റോ​ർ റോ​ഡ്, പ​ടി​ഞ്ഞാ​റ് കാ​ക്ക​ര വെ​ളി അ​ന്പ​ലം, വ​ട​ക്ക് മ​ണ്ണി​ടാം ക​ട​വ് റോ​ഡ്, നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 4,13, തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ഒന്നി​ൽ ഉ​ള​വൈ​പ്പ് എ​ൽ​പി സ്കൂ​ൾ മു​ത​ൽ വ​ട​ക്കോ​ട്ടു​ള്ള റോ​ഡ് പ്ര​ദേ​ശം, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ വാ​ർ​ഡ് 17 (ക​ര​ള​കം, വ​ള​വാ​ഞ്ചി​റ ക​ണ്ട​ത്തി​ൽ ഭാ​ഗം എ​ന്നീ വാ​ർ​ഡ്/പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.