ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം
Thursday, April 15, 2021 10:35 PM IST
എ​ട​ത്വ: നെ​ല്ലു സം​ഭ​ര​ണ​ത്തി​ലെ താ​മ​സം കൊ​ണ്ട് നെ​ല്ല് ന​ശി​ച്ചു ന​ഷ്ട​മു​ണ്ടാ​യ ക​ര്‍​ഷ​ക​ര്‍​ക്കും വേ​ന​ല്‍ മ​ഴ​യി​ല്‍ നെ​ല്ലു ന​ന​ഞ്ഞും കി​ളി​ര്‍​ത്തും കൊ​യ്യാ​ന്‍ പ​റ്റാ​തെ​യും ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​യ ക​ര്‍​ഷ​ക​ര്‍​ക്കും ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ല പ്ര​സി​ഡ​ന്‍റും കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ അ​ഡ്വ. ജേ​ക്ക​ബ് എ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു. നെ​ല്ലു​സം​ഭ​ര​ണ​ത്തി​നു ആ​വ​ശ്യ​മു​ള്ള കൂ​ടു​ത​ല്‍ മി​ല്ലു​കാ​രെ നി​യ​മി​ക്കാ​ത്ത സി​വി​ല്‍ സ​പ്ലേ​സ് വ​കു​പ്പും കാ​ര്‍​ഷി​ക ക​ല​ണ്ട​ര്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കാ​ത്ത കൃ​ഷി വ​കു​പ്പു​മാ​ണ് ക​ര്‍​ഷ​ക​രു​ടെ ന​ഷ്ട​ത്തി​നു ഉ​ത്ത​ര​വാ​ദി​ക​ള്‍. ഇ​ല്ലാ​ത്ത ഈ​ര്‍​പ്പ​ത്തി​ന്‍റെ​യും കി​ളി​ര്‍​പ്പി​ന്‍റെ​യും പേ​രി​ല്‍ കി​ഴി​വു വാ​ങ്ങി പ​ക​ല്‍​ക്കൊ​ള്ള ന​ട​ത്തി​യ മി​ല്ലു​ക​ളെ ക​രി​മ്പ​ട്ടി​ക​യി​ല്‍ പെ​ടു​ത്തു​ക​യും അ​തി​നു കു​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.