അ​നാ​വ​ശ്യ​യാ​ത്ര​ക​ളും ഭ​വ​നസ​ന്ദ​ർ​ശ​ന​ങ്ങ​ളും ഒ​ത്തു​ചേ​ർ​ന്നു​ള്ള യാ​ത്ര​പോ​ക​ലും ഒ​ഴി​വാ​ക്കു​ക
Thursday, April 15, 2021 10:35 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​നം ജി​ല്ല​യി​ൽ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ലും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളി​ലും ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് അ​റി​യി​ച്ചു. അ​നാ​വ​ശ്യ​യാ​ത്ര​ക​ളും ഭ​വ​നസ​ന്ദ​ർ​ശ​ന​ങ്ങ​ളും ഒ​ത്തു​ചേ​ർ​ന്നു​ള്ള യാ​ത്ര​പോ​ക​ലും ഒ​ഴി​വാ​ക്ക​ണം. സ​ന്ദ​ർ​ശ​ക​രെ ഒ​ഴി​വാ​ക്കു​ക. ഒ​രു രോ​ഗി​യു​ടെ സാ​ന്നി​ധ്യം ഒ​രു കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും ഒ​രു വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ മു​ഴു​വ​നും രോ​ഗ​പ്പ​ക​ർ​ച്ച​യി​ലേ​ക്കു ന​യി​ക്കും. കു​ടും​ബ​ത്തി​ലെ പ്രാ​യ​മു​ള്ള​വ​രെ​യും കു​ഞ്ഞു​ങ്ങ​ളെ​യും വീ​ട്ടി​ൽ ക​ഴി​യാ​ൻ നി​ർ​ബ​ന്ധി​ക്കു​ക.
ജോ​ലി​ക്കു പു​റ​ത്തു​പോ​യി തി​രി​കെ​യെ​ത്തു​ന്പോ​ൾ വ​സ്ത്ര​ങ്ങ​ൾ ക​ഴു​കി കു​ളി​ച്ചു വൃ​ത്തി​യാ​യ ശേ​ഷം വീ​ട്ടി​ലെ അം​ഗ​ങ്ങ​ളോ​ട് ഇ​ട​പെ​ടു​ക. തി​ര​ക്കി​ൽനി​ന്നും സ്വ​യം ഒ​ഴി​ഞ്ഞു നി​ല്ക്കാ​ൻ വ്യ​ക്തി​ഗ​ത ജാ​ഗ്ര​ത കാ​ട്ടു​ക. ഗ​ർ​ഭി​ണി​ക​ളും മ​റ്റു രോ​ഗ​ങ്ങ​ൾ​ക്കു ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന​വ​രും വീ​ട്ടി​ൽ ക​ഴി​യു​ക. ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ൾ മു​ട​ങ്ങാ​തെ ക​ഴി​ക്കു​ക.
പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ മാ​സ്ക് ശ​രി​യാ​യി ധ​രി​ക്കു​ക​യും കൈ​ക​ൾ ഇ​ട​യ്ക്കി​ടെ അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്യ​ണം. പ​ര​മാ​വ​ധി തി​ര​ക്കു​കു​റ​ഞ്ഞ വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യാ​ൻ ശ്ര​ദ്ധി​ക്കു​ക. ക​ട​ക​ളി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് മു​ൻ​കൂ​ട്ടി ലി​സ്റ്റ് ത​യാ​റാ​ക്കു​ക. ഇ​ട​യ്ക്കി​ടെ ക​ട​യി​ൽ പോ​കേ​ണ്ടി​വ​രു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. വേ​ഗ​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ ശ്ര​ദ്ധി​ക്കു​ക. പു​റ​ത്തു​നി​ന്നും കൊ​ണ്ടു​വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷം വീ​ടി​നു​ള്ളി​ലേ​ക്കു ക​യ​റ്റു​ക. പ​ച്ച​ക്ക​റി, പ​ഴ​ങ്ങ​ൾ എ​ന്നി​വ ന​ന്നാ​യി ക​ഴു​കി വൃ​ത്തി​യാ​ക്കി​യശേ​ഷ​മേ ഉപ​യോ​ഗി​ക്കാ വൂ. ആ​രു​മാ​യി എ​ന്തു​വ​സ്തു​ക്ക​ൾ കൈ​മാ​റേ​ണ്ടി വ​ന്നാ​ലും നി​ർ​ബ​ന്ധ​മാ​യും കൈ​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ക.
കോ​വി​ഡ് രോ​ഗി​യു​മാ​യി എ​ന്തെ​ങ്കി​ലും വി​ധ​ത്തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലാ​യെ​ന്ന് അ​റി​വ് ല​ഭി​ച്ചാ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് വീ​ട്ടി​ലെ മ​റ്റു​ള്ള അം​ഗ​ങ്ങ​ളി​ൽ നി​ന്നൊ​ഴി​ഞ്ഞു​മാ​റി മു​റി​ക്കു​ള്ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേശാ​നു​സ​ര​ണം പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​കാ​ൻ മ​ടി​ക്ക​രു​ത്. പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ലൂ​ടെ രോ​ഗ​മി​ല്ലെ​ന്നു​റ​പ്പി​ക്കാ​നും അ​ഥ​വാ രോ​ഗ​ബാ​ധ​യു​ണ്ടെ​ങ്കി​ൽ സ​ങ്കീ​ർ​ണ​മാ​കു​ന്ന​തി​നു മു​ൻ​പ് ചി​കി​ത്സ തേ​ടാ​നും ക​ഴി​യും.
ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​വു​ക​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേശ​ങ്ങ​ൾ അ​നു​സ​രി​ക്കു​ക​യും ചെ​യ്യു​ക. ആ​റു​മ​ണി​ക്കൂ​റി​ല​ധി​കം ഒ​രു മാ​സ്ക് ധ​രി​ക്ക​രു​ത്. മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പെ​ടു​ന്പോ​ൾ ര​ണ്ടു​മീ​റ്റ​ർ അ​ക​ലം പാ​ലി​ക്കു​ക.
കു​ടും​ബ​ത്തി​ൽ 45 വ​യ​സു ക​ഴി​ഞ്ഞ എ​ല്ലാ​വ​രും വാ​ക്സി​ൻ സ്വ​ക​രി​ക്കു​ക.​ ഇ ​സ​ഞ്ജീ​വ​നി വ​ഴി വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക. വീ​ട്ടി​ൽ കി​ട​പ്പു​രോ​ഗി​ക​ളു​ണ്ടെ​ങ്കി​ൽ ആ​രോ​ഗ്യ​മു​ള്ള ഒ​രം​ഗം മാ​ത്രം പ​രി​ച​രി​ക്കു​ക​യും മു​റി​യി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യു​ക. കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് ആ​ഹാ​രം, മ​രു​ന്ന് എ​ന്നി​വ ന​ല്കു​ക​യും മു​റി​യി​ൽ വാ​യു​സ​ഞ്ചാ​ര​മു​റ​പ്പാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.