ഹൃ​ദ​യം ത​ക​ർ​ന്ന് അ​ഭി​മ​ന്യു​വി​ന്‍റെ പി​താ​വ്
Thursday, April 15, 2021 10:33 PM IST
കാ​യം​കു​ളം: രാ​വി​ലെ സ്‌​കൂ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​താ​ൻ പോ​കേ​ണ്ട​താ​ണെ​ന്നും ഉ​ത്സ​വം ക​ണ്ട് നേ​ര​ത്തെ വ​രാ​മെ​ന്നും പ​റ​ഞ്ഞാ​ണ് അ​ഭി​മ​ന്യു​ വീ​ട്ടി​ൽനി​ന്നു ഉ​ത്സ​വം കാ​ണാ​ൻ പോ​യ​ത്. എ​ന്നാ​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മ​ക​ൻ ദാ​രു​ണ​മാ​യി ക്ഷേ​ത്ര​ത്തി​നു സ​മീ​പം കൊ​ല്ല​പ്പെ​ട്ടു എ​ന്ന​റി​ഞ്ഞ​പ്പോ​ൾ പി​താ​വ് അ​മ്പി​ളികു​മാ​റി​ന്‍റെ ഹൃ​ദ​യം ത​ക​ർ​ന്നു. സ്‌​കൂ​ളി​ൽ എ​സ്എ​ഫ്‌ഐ ​പ്ര​വ​ർ​ത്ത​ക​നാണെ​ങ്കി​ലും സ​ജീ​വ​രാ​ഷ്‌ട്രീ​യ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നി​ല്ലെ​ന്നും പി​ന്നെ​ന്തി​നാ​ണ് മ​ക​നെ കൊ​ന്ന​ത് എ​ന്നു​പ​റ​ഞ്ഞ് വാ​വി​ട്ട് തേ​ങ്ങു​ക​യാ​ണ് അന്പിളി. ഒ​രു പ്ര​ശ്ന​ത്തി​നും പോ​കാ​ത്ത​യാ​ളാ​ണ് അ​ഭി​മ​ന്യു. എ​ന്തി​നാ​ണ് അ​വ​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​റി​യി​ല്ല. മൂ​ത്ത​മ​ക​ൻ, അ​ന​ന്ദു ഡി​വൈ​എ​ഫ്ഐ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ്.
ഫോ​ൺ വി​ളി​ച്ച​പ്പോ പ​റ​ഞ്ഞ​ത് "കൂ​ട്ടു​കാ​ര​നെ ക​ണ്ടി​ട്ട് ഇ​പ്പോ​ൾ വ​രു'​മെ​ന്നാ​ണ്. മൂ​ത്ത മ​ക​ൻ അ​മ്പ​ല​ത്തി​ൽ പോ​യോ എ​ന്ന​റി​യാ​നാ​യി വി​ളി​ച്ച​പ്പോ​ൾ പോ​യി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞു. മൂത്ത മകൻ കൂ​ട്ടു​കാ​ര​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു. ഞാ​ൻ കി​ട​ന്ന് മ​യ​ക്കം പി​ടി​ച്ച​പ്പോ​ഴാ​ണ് അ​നി​യ​ത്തി​യു​ടെ മ​ക​ളു​ടെ മൊ​ബൈ​ലി​ൽ സു​ഹൃ​ത്തു​ക്ക​ൾ ആ​രോ വി​ളി​ച്ചുപ​റ​യു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ പൊ​ന്നു​മോ​ൻ മ​രി​ച്ചു​കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​തെ​ന്നും പി​താ​വ് വി​തു​മ്പ​ലോ​ടെ പ​റ​ഞ്ഞു. അ​മ്പി​ളി​കു​മാ​ർ ഗ​ൾ​ഫി​ൽ ഡ്രൈ​വ​റാ​യി​രു​ന്നു.​ അ​ഭി​മ​ന്യു​വി​ന്‍റെ മാ​താ​വ് ബീ​ന​യ്ക്ക് കാ​ൻ​സ​ർ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​തോ​ടെ നാ​ട്ടി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. കോ​വി​ഡ് കാ​ര​ണം പി​ന്നീ​ട് വി​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​യാ​യി ഭാ​ര്യ ബീ​ന മ​രി​ച്ച​തി​ന്‍റെ നൊ​മ്പ​രം വി​ട്ടു​മാ​റും മു​മ്പേ മ​ക​ൻ കൊ​ല്ല​പ്പെ​ട്ട​ത് അ​മ്പി​ളി​കു​മാ​റി​നു തീ​രാ​നൊ​മ്പ​ര​മാ​യി മാ​റി. വ​ള്ളി​കു​ന്നം അ​മൃ​ത സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു അ​ഭി​മ​ന്യു. ഇ​ന്ന​ലെ രാ​വി​ലെ ഫി​സി​ക്സ് പ​രീ​ക്ഷ എ​ഴു​താ​നി​രി​ക്ക​വെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.