തൈ​ക്കാ​ട്ടുശേ​രി പാ​ല​ത്തി​ൽ അ​പ​ക​ടം കൂ​ടു​ന്നു
Tuesday, April 13, 2021 10:21 PM IST
തു​റ​വൂ​ർ: തൈ​ക്കാ​ട്ടു​ശേ​രി പാ​ല​ത്തി​ൽ അ​പ​ക​ട​മേ​റു​ന്ന​താ​യി പ​രാ​തി. പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യി ആ​പ്രോ​ച്ച് റോ​ഡും പാ​ല​വും ത​മ്മി​ൽ ബ​ന്ധി​ക്കു​ന്ന സ്ഥ​ല​ത്തെ ഉ​യ​ർ​ച്ച താ​ഴ്ച​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ലേ​ക്കു ക​യ​റു​ന്പോ​ഴും ഇ​റ​ങ്ങു​ന്പോ​ഴും വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​ഭാ​ഗം ഇ​ടി​ക്കു​ക​യും നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്. പാ​ലം ഇ​റ​ങ്ങി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്‍റെ അ​വ​സ്ഥ​യ​റി​യാ​തെ പെ​ട്ടെ​ന്ന് താ​ഴേ​ക്കു ചാ​ടു​ന്ന​തും അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു. കൂ​ടാ​തെ പാ​ല​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗം പൊ​ളി​ഞ്ഞ് കു​ഴി​യാ​ക്കു​ന്ന​തും അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു. പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തും പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ്ര​ത​ല ഭാ​ഗ​ങ്ങ​ൾ പൊ​ളി​ഞ്ഞുകൊ​ണ്ടി​രി​ക്കു​ന്ന​ത്.
കോ​ടി​ക​ൾ ചെല​വ​ഴി​ച്ച് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​ർ​മി​ച്ച പാ​ല​മാ​ണി​ത്. അ​ഞ്ചു​വ​ർ​ഷം മു​ന്പ് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്ത പാ​ല​മാ​ണ് ഇ​പ്പോ​ൾ പൊ​ളി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് പൊ​ളി​യു​ന്ന​തി​നു കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.
ഇ​തി​നോ​ട​കം നി​ര​വ​ധിത്തവ​ണ മു​ക​ൾ​ഭാ​ഗം ടാ​ർ ചെ​യ്തു​ കു​ഴി​യ​ട​യ്ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെങ്കി​ലും വീ​ണ്ടും പൊ​ട്ടിപ്പൊ​ളി​യു​ക​യാ​ണ്. മ​റ്റൊ​രു പാ​ലാ​രി​വ​ട്ടം പാ​ലമാ​യി തൈ​ക്കാ​ട്ടു​ശേ​രി പാ​ലം മാ​റു​ക​യാ​ണെ​ന്നാ​ണ് ജ​ന​സം​സാ​രം.

ഈ ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ സ​മ​യ​ത്ത് ത​ന്നെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. നി​ർ​മാ​ണ​ത്തി​നി​ടെ ഒ​രു ബീം ​ത​ക​ർ​ന്ന് കാ​യ​ലി​ൽ വീ​ണി​രു​ന്നു. പ​ള്ളി​ത്തോ​ട് പ​ന്പാ പാ​ത​യു​ടെ ഭാ​ഗ​മാ​യു​ള്ള തൈ​ക്കാ​ട്ടു​ശേ​രി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ഉ​യ​ർ​ത്തി​യും, പാ​ല​ത്തി​ലെ കു​ഴി​ക​ൾ അ​ട​ച്ചും അ​പ​ക​ടം ഇ​ല്ലാ​താ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.