രാ​ത്രി​യി​ൽ സി​ഐ ച​മ​ഞ്ഞ് ഭീ​ഷ​ണി: പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Tuesday, April 13, 2021 10:21 PM IST
ചെ​ങ്ങ​ന്നൂ​ർ: സി​ഐ ച​മ​ഞ്ഞ് ആ​ളു​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ആ​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ രാ​ത്രി കോ​ടു​കു​ള​ഞ്ഞി​യി​ൽ ബു​ള്ള​റ്റി​ലെ​ത്തി​യ ആ​ൾ മാ​വേ​ലി​ക്ക​ര സി​ഐ ആ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ആ​ളു​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. അ​വി​ടെ നി​ന്നും പെ​ണ്ണു​ക്ക​ര ക​നാ​ൽ ജം​ഗ്ഷ​നി​ൽ എ​ത്തി​യ ഇ​യാ​ൾ അ​തു​വ​ഴി​വ​ന്ന സ്പെ​ഷ​ൽ ബ്രാ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ചെ​ങ്ങ​ന്നൂ​രി​ലെ പ്രൊ​ബേ​ഷ​ൻ സിഐ അ​നൂ​പ് ആ​ണെ​ന്നു പ​റ​യു​ക​യും ചെ​യ്തു.
തു​ട​ർ​ന്ന് ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. എ​തി​ർ​ത്ത​പ്പോ​ൾ ത​ന്‍റെ കൈ​യി​ൽ തോ​ക്ക് ഉ​ണ്ടെ​ന്നും വെ​ടി​വ​യ്ക്കു​മെ​ന്നും പ​റ​ഞ്ഞ് വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ഈ ​സ​മ​യം അ​തു​വ​ഴി എ​ത്തി​യ മ​റ്റൊ​രാ​ളെ ഇ​യാ​ൾ മ​ർ​ദി​ക്കു​ക​യും ചെ​യ്തു.
ഇ​യാ​ൾ എ​ത്തി​യ ബു​ള്ള​റ്റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.