ചി​താ​ഭ​സ്മം നി​മ​ജ്ജ​നം ചെ​യ്തു
Tuesday, April 13, 2021 10:21 PM IST
അ​ന്പ​ല​പ്പു​ഴ:​ ഗ​ജ​രാ​ജ​ൻ വി​ജ​യകൃ​ഷ്ണ​ന്‍റെ ചി​താഭ​സ്മം നി​മ​ജ്ജ​നം ചെ​യ്തു. ഇന്നലെ ഉ​ച്ച​യ്ക്ക് അ​ന്പ​ല​പ്പു​ഴ ക​ട​പ്പു​റ​ത്താ​ണ് ചി​താ​ഭ​സ്മം നി​മ​ജ്ജ​നം ചെ​യ്ത​ത്.
തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം കോ​ന്നി​യി​ൽനി​ന്ന് ചി​താ​ഭ​സ്മം ത​ക​ഴി​യി​ലെ​ത്തി​ച്ചി​രു​ന്നു. ഇ​വി​ടെനി​ന്ന് വി​ലാ​പ​യാ​ത്ര​യാ​യി അ​ന്പ​ല​പ്പു​ഴ പ​ടി​ഞ്ഞാ​റെ ന​ട​യി​ൽ ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക വേ​ദി​യി​ൽ ചി​താ ഭ​സ്മം സൂ​ക്ഷി​ച്ചു. ഭ​ക്ത​ര​ട​ക്കം നി​ര​വ​ധിപ്പേർഅ​ന്തി​മോ​പാ​ചാ​ര​മ​ർ​പ്പി​ക്കാ​നെ​ത്തി​.

അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്

മ​ങ്കൊ​ന്പ്: വേ​ന​ൽമ​ഴ​യെ തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ ന​ഷ്ടം നി​ക​ത്താ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന നി​ർ​വാ​ഹ​കസ​മി​തി​യം​ഗം തോ​മ​സ് കെ. ​തോ​മ​സ് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നെ​ല്ല് സം​ഭ​ര​ണത്തി​ൽ വീ​ഴ്ച​യോ കാ​ല​താ​മ​സ​മോ സം​ഭ​വി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.
ക​ടു​ത്ത സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലും ക​ർ​ഷ​ക​ർ പി​ടി​ച്ചുനി​ൽ​ക്കു​ന്ന​ത് വി​ള​വെ​ടു​പ്പെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. വി​ള​വെ​ടു​പ്പുകാ​ല​ത്തു​ണ്ടാ​കു​ന്ന സ​ങ്കീ​ർ​ണ​ത​ക​ൾ പ​രി​ഹ​രി​ക്കണമെന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വീ​ഴ്ച വ​രു​ത്ത​വ​ർ ആ​രാ​യി​രു​ന്നാ​ലും മു​ഖം നോ​ക്കാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.