കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ മെ​ഗാ​ക്യാ​ന്പ് നാളെമു​ത​ൽ
Tuesday, April 13, 2021 10:21 PM IST
ആ​ല​പ്പു​ഴ: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ റോ​ട്ട​റി ഡി​സ്‌ട്രിക്‌ട് 3211 ന്‍റെ സോ​ണ്‍ 22ലെ ​ആ​ല​പ്പി ക​യ​ർ സി​റ്റി, ആ​ല​പ്പി ഗ്രേ​റ്റ​ർ, ആ​ല​പ്പി നോ​ർ​ത്ത് ക്ല​ബ്ബുക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ മെ​ഗാ​ക്യാ​ന്പ് നടത്തും. നാളെ രാ​വി​ലെ പ​ത്തി​ന് കാ​ളാ​ത്ത് സെ​ന്‍റ് പോ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ക്യാ​ന്പ് 19നു ​വൈ​കു​ന്നേ​രം നാ​ലു​വ​രെ തു​ട​രും.
ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേഴ്സ​ണ്‍ സൗ​മ്യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ. ​തോ​മ​സ് വാ​വാ​നി​ക്കു​ന്നേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തും. 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള മു​ഴു​വ​നാ​ളു​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി ന​ൽ​കും.
വാ​ക്സി​നെ​ടു​ക്കാ​ൻ വ​രു​ന്ന​വ​ർ ആ​ധാ​ർ കാ​ർ​ഡ് കൊ​ണ്ടുവ​ര​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ടി.​സി.​ജോ​സ​ഫ്, ക്ല​ബ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​വി വി​ദ്യാ​ധ​ര​ൻ, ജോ​ജി മാ​ത്യു, ആ​ന്‍റ​ണ്‍ ടി. ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫോൺ: 9947489993