പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ത്സ്യമാ​ഫി​യ പി​ടി​മു​റുക്കുന്നു
Tuesday, April 13, 2021 10:21 PM IST
തു​റ​വൂ​ർ: പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ത്സ്യ​മാ​ഫി​യ പി​ടി​മു​റുക്കുന്നതാ യി ആക്ഷേപം. ഒ​രു മീ​നും ഒ​രു നെ​ല്ലും പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച് മു​ഴു​വ​ൻ​സ​മ​യ മ​ത്സ്യ​കൃ​ഷി​ക്കു​ള്ള നീ​ക്ക​മാ​ണ് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​തെ​ന്നാ​ണു പ​രാ​തി. ചേ​ർ​ത്ത​ല താ​ലൂ​ക്കിന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ ക​ട​ക്ക​ര​പ്പ​ള്ളി, വ​യ​ലാ​ർ, പ​ട്ട​ണ​ക്കാ​ട്, തു​റ​വൂ​ർ, കു​ത്തി​യ​തോ​ട്, എ​ഴു​പു​ന്ന, കോ​ടം​തു​രു​ത്ത്, അ​രൂ​ർ, പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് മത്സ്യമാഫിയ നോട്ടമിട്ടിരിക്കു ന്നത്.

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം വ​റ്റി​യ​തോ​ടെ നെ​ൽ​കൃ​ഷി​ക്കാ​യി പാ​ട​ശേ​ഖ​ര​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട സ​മ​യ​മാ​ണ്. എ​ന്നാ​ൽ മ​ത്സ്യ​മാ​ഫി​യ മു​ഴു​വ​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളും നെ​റ്റ് കെട്ടി വീ​ണ്ടും മ​ത്സ്യ​ക്കൃ​ഷി​ക്കു വേ​ണ്ടി പാ​ട​ശേ​ഖ​ര​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​ണ്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കീ​ട​നാ​ശി​നി​ക​ൾ ത​ളി​ച്ച് അ​ടു​ത്ത​ഘ​ട്ടം മ​ത്സ്യ​ക്കൃ​ഷി​ക്കാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ മ​ത്സ്യമാ​ഫി​യ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

പ്ര​ദേ​ശ​ത്തെ പ​ഞ്ചാ​യ​ത്തു​ക​ളും കൃ​ഷി​ഭ​വ​ൻ ഉ​പ​ദേ​ശ​കസ​മി​തി​ക​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഒ​രു മീ​ൻ ഒ​രു നെ​ല്ല് പ​ദ്ധ​തി​ക്കാ​യി ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്പോ​ഴും തീ​രു​മാ​ന​ങ്ങ​ൾ അ​ട്ടി​മ​റി​ച്ചു മു​ഴു​വ​ൻസ​മ​യ മ​ത്സ്യ​ക്കൃ​ഷി​ക്കാ​യി നീ​ക്കം ന​ട​ത്തു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം. തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി നെ​ൽ​കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ന​ട​ത്താ​ൻ സാ​ധി​ക്കു​മെ​ന്നും നെ​ല്ല് വ​ൻ​തോ​തി​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഭാ​രി​ച്ച കൂ​ലി​ച്ചെ​ല​വാണ് നെ​ൽ​കൃ​ഷി​യി​ൽനി​ന്ന് ക​ർ​ഷ​ക​രെ പി​ന്തി​രി​പ്പി​ക്കു​ന്ന​ത്. തൊ​ഴി​ലു​റ​പ്പു​ പ​ദ്ധ​തിയിൽ ഉ​ൾ​പ്പെ​ടു​ത്തു​കയാ​ണെ​ങ്കി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മു​ഴു​വ​ൻ നെ​ൽ​കൃ​ഷി ന​ട​ത്താ​ൻ സാ​ധി​ക്കു​മെന്നാ​ണ് ക​ർ​ഷ​ക​രു​ടെ വാ​ദം.