ഉപതെരഞ്ഞെടുപ്പ്: വോ​ട്ട​ർപ​ട്ടി​ക പു​തു​ക്ക​ൽ
Tuesday, April 13, 2021 10:21 PM IST
മ​ങ്കൊ​ന്പ്: ജി​ല്ല​യി​ൽ മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ലെ നാ​ലു​തോ​ട് വാ​ർ​ഡി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്നു. ക​ര​ട് വോ​ട്ട​ർപ​ട്ടി​ക നാളെ പ്ര​സി​ദ്ധീ​ക​രി​ക്കും. 29 വ​രെ അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ന​ൽ​കാം. മേ​യ് 11ന് ​അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. 2021 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സു തി​ക​ഞ്ഞ​വ​ർ​ക്ക് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ടു​ത്താം.

സാ​ഹി​ത്യ​സം​ഗ​മം

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല സം​സ്കാ​ര​യു​ടെ പ്ര​തി​മാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ഴി​ക്കോ​ട​ൻ സ്മാ​ര​ക ഹാ​ളി​ൽ സാ​ഹി​ത്യ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. എം.​ഡി വി​ശ്വം​ഭ​ര​ൻ ഉ​ത്ഘാ​ട​നം ചെ​യ്തു
. ഗൗ​ത​മ​ൻ തു​റ​വൂ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വെ​ട്ട​ക്ക​ൽ മ​ജീ​ദ്, ഗീ​ത തു​റ​വൂ​ർ, പ്ര​സ​ന്ന​ൻ അ​ന്ധ​കാ​ര​ന​ഴി എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് കോ​വി​ഡി​നെ​ക്കു​റി​ച്ചു ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് നോ​ണ്‍ മെ​ഡി​ക്ക​ൽ സു​പ്പ​ർ​വൈ​സ​ർ ബേ​ബി തോ​മ​സ് നേ​തൃ​ത്വം ന​ല്കി.