വി​ഷു ആ​ഘോ​ഷം മു​ത​ലാ​ക്കി അ​ന​ധി​കൃ​ത പ​ട​ക്ക വി​ല്പ​ന​ശാ​ല​ക​ൾ
Tuesday, April 13, 2021 10:21 PM IST
അ​ന്പ​ല​പ്പു​ഴ: വി​ഷു ആ​ഘോ​ഷം മു​ത​ലാ​ക്കി അ​ന​ധി​കൃ​ത പ​ട​ക്ക​വി​ല്പ​നശാ​ല​ക​ൾ. അ​നു​മ​തി കൂ​ടാ​തെ വി​ല്പ​ന ന​ട​ത്തു​ന്ന കെ​ട്ടി​ട​ത്തി​നു ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തു​ണ്ട്. കെ​ട്ടുറ​പ്പു​ള്ള കെ​ട്ടി​ടം, വാ​യു​സ​ഞ്ചാ​ര​മു​ള്ള മു​റി​ക​ൾ,തീ ​അ​ണ​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, സ​മീ​പ​ത്ത് തീ​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ പോ​ലു​ള്ള വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ പാ​ടി​ല്ല. കൃ​ത്യമാ​യ വൈ​ദ്യു​തീ​ക​ര​ണം, ഫ​യ​ർ​ഫോ​ഴ്സി​ന് എ​ത്തി​പ്പെ​ടാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ. ഇ​തു കൃ​ത്യ​മാ​ണെ​ന്ന് പോ​ലീ​സ് ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ജി​ല്ലാ​ക​ള​ക്ട​ർ സ്ഥാ​പ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​ത്.
എ​ന്നാ​ൽ വ​ൻ​തു​ക പാ​രി​തോ​ഷി​കം ന​ൽ​കി​യാ​ണ് അ​നു​മ​തി യില്ലാ​തെ പ​ട​ക്ക വി​ല്പ​ന​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പോ​ലീ​സ്, വൈ​ദ്യു​തി ബോ​ർ​ഡ്, ഫ​യ​ർ ഫോ​ഴ്സ് തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് പ​ട​ക്കവി​ല്പ​ന ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഉദ്യോഗസ്ഥ രെ സ്വാ​ധീ​നി​ച്ചാ​ണ് ചി​ല്ല​റ പ​ട​ക്കവി​ല്പ​നശാലകൾ ആ​രം​ഭി​ക്കു​ന്ന​ത്. അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​ന്‍റെ പ​രി​ധി​യി​ൽ ര​ണ്ടു​ക​ട​ക​ൾ​ക്കാ​ണ് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. കാ​ക്കാ​ഴ​ത്തും, ക​ച്ചേ​രി​മു​ക്കി​ന് കി​ഴ​ക്കു​മാ​ണ് ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ ക​ച്ചേ​രി​മു​ക്കി​ന് തെ​ക്കു​ഭാ​ഗ​ത്ത് ദേ​ശീയ​പാ​ത​യോ​ടു ചേ​ർ​ന്നും ത​ക​ഴി, ക​രു​മാ​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ട​ക്കവി​ല്പ​ന​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. യാ​തൊ​രു സു​ര​ക്ഷ​യുമില്ലാതെയാണ് ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടു​മി​ല്ലെന്നാണ് പരാതി