വേ​ന​ൽ മ​ഴ: അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി ന​ശി​ച്ചു
Tuesday, April 13, 2021 10:18 PM IST
മാ​ന്നാ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും അ​പ്പ​ർ​കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ലെ നെ​ൽ​കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ച്ചു. ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​മാ​യി പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യാ​ണ് ക​ർ​ഷ​ക​രെ ക​ണ്ണീ​രി​ലാ​ഴ്ത്തുന്ന​ത്. കൊ​യ്യാ​ൻ പാ​ക​മാ​യിക്കൊ​ണ്ടി​രു​ന്ന ഏ​ക്ക​ർക​ണ​ക്കി​ന് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്ലാ​ണ് വെ​ള്ള​ത്തി​ൽ മുങ്ങി ന​ശി​ച്ച​ത്. ചെ​ന്നി​ത്ത​ല പാ​ട​ശേ​ഖ​ര​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് ബ്ലോ​ക്കു​ക​ളി​ലു​ള്ള നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ കൊ​യ്യാ​റായ പാടങ്ങളി ലാണ് വെ​ള്ളം​ക​യ​റി കൃഷി ന​ശി​ച്ച​ത്.
മ​ഴ​യി​ൽ വീ​ണ നെ​ല്ലു​ക​ൾ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കി​ളി​ർ​ക്കു​ക​യും ന​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് ഇ​വ വീ​ണ​ത്. മ​ഴ മൂ​ലം പാ​ട​ത്ത് വെ​ള്ളം ക​യ​റി​യ​തോ​ടെ വി​ള​വെ​ടു​ക്കാ​ൻ പ്രാ​യ​മാ​യ നെ​ൽ​ച്ചെ​ടി​ക​ൾ വി​ണ് കി​ളി​ർ​ത്തു. ഇ​നി​യും കൂ​ടു​ത​ൽ കി​ട​ന്നാ​ൽ ക​ച്ചിപോ​ലും കി​ട്ടാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കുമെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

വെ​ട്ട​ത്ത​രി ഒ​ന്പ​താം ബ്ലോ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ലെ 130 ഏ​ക്ക​റി​ലു​ള്ള പാ​ട​ശ​ഖ​ര​ത്തെ ര​ണ്ടാം കൃ​ഷി ചു​ഴ​ലി​ക്കാ​റ്റി​ൽ ന​ശി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. മാ​ന്നാ​ർ അ​രി​യോ​ടി​ച്ചാ​ൽ, ക​ണ്ട​ങ്കേ​രി, വേ​ഴ​ത്താ​ർ, നാ​ലു​തോ​ട് എ​ന്നീ പാ​ട​ത്തെ നെ​ൽ​കൃ​ഷി​യും ചെ​ന്നി​ത്ത​ല 8-ാം ബ്ലോ​ക്കി​ൽ 156 ഏ​ക്ക​ർ വ​രു​ന്ന​പാ​ട​ശേ​ഖ​ര​ത്തി​ലും വെ​ള്ളം നി​റ​ഞ്ഞ് കൃ​ഷി ന​ശി​ച്ചി​ട്ടു​ണ്ട്.

കൃ​ഷി വാ​യ്പ എ​ടു​ത്തും കൊ​ള്ളപ്പലി​ശ​യ്ക്ക് പ​ണം ക​ടം വാ​ങ്ങി​യുമാണ് ക​ർ​ഷ​ക​ർ ഇ​ക്കു​റി​യും കൃ​ഷി ഇ​റ​ക്കി​യ​ത്. നെ​ല്ലു​വി​റ്റു കി​ട്ടു​ന്ന പ​ണം കൊ​ണ്ടു വേണം ക​ർ​ഷ​ക​ർ​ക്ക് ബാ​ങ്ക് ലോ​ണ്‍ അ​ട​യ്ക്കാ​നും വ​ള​വും മ​രു​ന്നും വാ​ങ്ങി​യ ക​ട​ക​ളി​ലെ കടം കൊടുത്തുതീർക്കാനും.

വെ​ള്ളം ക​യ​റി കൃ​ഷി നശിച്ച​തോ​ടെ പ​ലി​ശ പോ​ലും തി​രി​ച്ച​ട​യ്ക്കാ​‌ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ ക​ട​ത്തി​ൽ മു​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്. കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥലം സന്ദർശിച്ച് ന​ഷ്ട​ക്ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.