വെ​ള്ളം ക​യ​റി​യ പാ​ട​ശേ​ഖ​രം എം​പി സ​ന്ദ​ർ​ശി​ച്ചു
Tuesday, April 13, 2021 10:18 PM IST
എ​ട​ത്വ: വി​ള​വെ​ടു​പ്പി​ന് മു​ന്പേ വെ​ള്ള​ത്തി​ലാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ൾ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി സ​ന്ദ​ർ​ശി​ച്ചു. ത​ല​വ​ടി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ​പെ​ട്ട ക​ണ്ട​ങ്ക​രി-​ക​ട​ന്പ​ങ്ക​രി പാ​ടം, പു​ത്ത​ൻ​വാ​ട പാ​ടം എ​ന്നി​വി​ട​ങ്ങ​ളാ​ണ് എം​പി സ​ന്ദ​ർ​ശി​ച്ച​ത്. കൈ ​കൊ​യ്ത്ത് ക​ഴി​ഞ്ഞ ക​ണ്ട​ങ്ക​രി-​ക​ട​ന്പ​ങ്ക​രി പാ​ട​ത്തെ ക​റ്റ റോ​ഡി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. നെ​ല്ലു കി​ളി​ർ​ത്ത് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ത​ല​വ​ടി പു​തു​മ പ​ര​സ്പ​ര സ​ഹാ​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​രി​ശാ​യി കി​ട​ന്ന പാ​ട​ത്താ​ണ് ഇ​ക്കു​റി വി​ത​യി​റ​ക്കി​യ​ത്.
വി​ള​വെ​ടു​പ്പ് ന​ട​ക്കു​ന്പോ​ഴാ​ണ് നി​ന​ച്ചി​രി​ക്കാ​തെ വേ​ന​ൽ​മ​ഴ എ​ത്തി​യ​ത്. മു​ട്ടോ​ളം വെ​ള്ള​ത്തി​ലാ​യ നെ​ല്ല് യു​വാ​ക്ക​ളു​ടെ ക​ഠി​ന പ​രി​ശ്ര​മ​ത്തി​ൽ ക​ര​യ്ക്ക് എ​ത്തി​ച്ചി​രു​ന്നു. പു​ത്ത​ൻ​വാ​ട പാ​ട​വും വി​ള​വെ​ടു​പ്പി​ന് മു​ൻ​പേ വെ​ള്ള​ത്തി​ൽ മു​ങ്ങി. ഇ​രു​പാ​ട​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച എം​പി ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എം​പി​ക്കൊ​പ്പം ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് മു​ൻ​പ്ര​സി​ഡ​ന്‍റ് ജ​നൂ​പ് പു​ഷ്പാ​ക​ര​ൻ, വി​ശ്വ​ൻ വെ​ട്ട​ത്തി​ൽ എ​ന്നി​വ​രും എ​ത്തി​യി​രു​ന്നു.