ച​ക്ക മ​ഹോ​ത്സ​വ​ത്തി​നു തു​ട​ക്കം
Tuesday, April 13, 2021 10:18 PM IST
ഹ​രി​പ്പാ​ട്: തൃ​ശൂ​ർ ചാ​ല​ക്കു​ടി ന​വ ഹ​രി​ത​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ക്ക മ​ഹോ​ത്സ​വ​കാ​ർ​ഷി​ക വി​പ​ണ​ന​മേ​ള ഇ​ന്ന​ലെ ടൗ​ണ്‍ ഹാ​ൾ ജം​ഗ്ഷ​നി​ൽ ന​ഗ​ര​സ​ഭ മ​ന്ദി​ര​ത്തി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു. 27ന് ​സ​മാ​പി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​എം രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ള​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ച​ക്ക​യി​ൽ നി​ന്നു​ള്ള മൂ​ല്യ​വ​ർ​ദ്ധി​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​വി​ധ കു​ടും​ബ​ശ്രീ-​പു​രു​ഷ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി ന​വ ഹ​രി​തം ചാ​ല​ക്കു​ടി കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ല്ലാ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടുംകൂ​ടി ച​ക്ക മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചുവ​രി​ക​യാ​ണ്.
ച​ക്ക​യി​ൽ നി​ന്നു​ള്ള ഉ​ല്പ​ന്ന​ങ്ങ​ളാ​യ ച​ക്ക ഹ​ൽ​വ, ച​ക്കവ​ര​ട്ടി, പു​ട്ടു​പൊ​ടി, ച​ക്ക അ​ച്ചാ​ർ, ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ​യി​ൽ വ​റു​ത്തെ​ടു​ത്ത ച​ക്ക, ച​ക്ക​ച​മ്മ​ന്തി​പ്പൊ​ടി, ച​ക്ക പ​പ്പ​ടം, ച​ക്ക ഐ​സ് ക്രീം, ​ച​ക്ക സ്ക്വാ​ഷ്, നെ​ല്ലി​ക്ക, കാ​ന്താ​രി, കൂ​ടാ​തെ മ​ഹോ​ത്സ​വ വേ​ദി​യി​ൽ ത​ന്നെ ത​യാ​റാ​ക്കു​ന്ന സ്വാ​ദേ​റി​യ ച​ക്ക​പാ​യ​സ​വും ച​ക്ക ഉ​ണ്ണി​യ​പ്പ​വും മേ​ള​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.
കൂ​ടാ​തെ തേ​നി​ന്‍റെ​യും കൂ​ണി​ന്‍റെ​യും ഒൗ​ഷ​ധ ഗു​ണ​ങ്ങ​ളു​ള്ള വ​ൻ​തേ​ൻ, ചെ​റു​തേ​ൻ, കാ​ന്താ​രി​തേ​ൻ, മാ​ത​ളം തേ​ൻ, മ​ഞ്ഞ​ൾ തേ​ൻ, ബ്ര​ഹ്മി തേ​ൻ, ഫ്ര​ഷ് കൂ​ണ്‍ ,കൂ​ണ്‍ വി​റ്റ, കൂ​ണ്‍​സോ​പ്പ്, കൂ​ണ്‍ ച​മ്മ​ന്തി​പ്പൊ​ടി, കൂ​ണ്‍ അ​ച്ചാ​ർ, കൂ​ണ്‍ ഓ​യി​ൽ എ​ന്നി​വ​യും പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​ന്ന​ര വ​ർ​ഷം കൊ​ണ്ട് കാ​യ്ക്കു​ന്ന വി​യ​റ്റ്നാം ഏ​ർ​ളി സൂ​പ്പ​ർ, വി​യ​റ്റ്നാം റെ​ഡ് ആ​യൂ​ർ ജാ​ക്ക് പ്ലാ​വി​ൻ തൈ​ക​ളും നി​ര​വ​ധി പൂ​ച്ചെ​ടി​ക​ളും, വി​ത്തി​ന​ങ്ങ​ളും കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളും മേ​ള​യി​ൽ വി​ല്പ​ന​യ്ക്ക് ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ന​വ ഹ​രി​തം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.