വീ​ട് നി​ര്‍​മി​ച്ചു ന​ല്കി
Monday, April 12, 2021 10:15 PM IST
ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സീ​ഡ് ലിം​ഗ്സ് ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നി​ർ​ധ​ന കു​ടും​ബ​ത്തി​നു വീ​ടു നി​ർ​മി​ച്ചു ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡ് മ​റ്റ​ത്തി​ൽ നി​വ​ർ​ത്തി​ൽ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​നാ​ണ് വീ​ട് ന​ല്‍​കി​യ​ത്. താ​ക്കോ​ല്‍ സ​മ​ര്‍​പ്പ​ണം ഗാ​ന​ര​ച​യി​താ​വ് രാ​ജീ​വ് ആ​ലു​ങ്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ ഫാ.​ജോ​യി​സ് ചെ​റി​യ​ത​യ്യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ​ട്ടേ​ഴ്സ് ഓ​ഫ് സെ​യി​ന്‍റ് ആ​ന്‍​സ് പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ജാ​സ്മി​ന്‍ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും വി​ദ്യാ​ഭ്യാ​സ കാ​യി​ക വ​ള​ർ​ച്ച​യ്ക്കുവേ​ണ്ടി​യും ശാ​രീ​രി​ക സാ​മ്പ​ത്തി​ക അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ക്ഷേ​മ​ത്തി​നുവേ​ണ്ടി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ൺ ഗ​വ​ൺ​മെ​ന്‍റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ് സീ​ഡ് ലിം​ഗ്സ് ഫൗ​ണ്ടേ​ഷ​ൻ. തൈ​ക്ക​ൽ ജോ​സ​ഫ് ആ​ൻഡ് മേ​രി പ​ള്ളി വി​കാ​രി ഫാ.​ ജോ​യി​സ് ചെ​റി​യത​യ്യി​ൽ ചെ​യ​ർ​മാ​നാ​യു​ള്ള ട്ര​സ്റ്റി​ല്‍ സാ​ബു ചു​ള്ളി​ക്ക​ൽ, കു​ട്ട​പ്പ​ൻ കൗ​ണം​ചി​റ, ഹൈ​ബി​ൻ പ​കോ​ലി​ൻ, ഷാ​ജി ചെ​റു​വ​ള്ളി​ക്കാ​ട്ട്, ജോ​ളി, ലി​സി ക​ണി​യാം​പ​റ​മ്പ്, ബീ​ന പെ​രു​വേ​ലി​ൽ എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ.