ക്രി​മി​ന​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഭ​ര​ണ​ത്തി​ന്‍റെ ത​ണ​ലി​ലെന്ന്
Monday, April 12, 2021 10:15 PM IST
ആ​ല​പ്പു​ഴ: രാ​ഷ്ട്രീ​യ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ ഭ​ര​ണ​കൂ​ടം അ​മ​ർ​ച്ച ചെ​യ്യാ​തി​രു​ന്ന​തു​മൂ​ല​മാ​ണ് ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളും അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന കൊ​ല​യാ​ളി ഗു​ണ്ടാ​സം​ഘ​ങ്ങ​ളും സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ ത​ണ​ലി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​തെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ഏ​ബ്ര​ഹാം. ഇ​ത്ത​രം ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ വ​ള​ർ​ത്തി​യ​തും പ്ര​തി​യോ​ഗി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​ൻ നി​യോ​ഗി​ച്ച​തും സി​പി​എ​മ്മാ​ണെ​ന്ന് അദ്ദേഹം ആ​രോ​പി​ച്ചു.
ഭ​ര​ണ​ത്തി​ന്‍റെ ത​ണ​ലി​ൽ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ അ​ഴി​ഞ്ഞാ​ടി​യ​പ്പോ​ഴും അ​ക്ര​മം കാ​ട്ടി​യ​പ്പോ​ഴും മ​ന്ത്രി ജി. ​സു​ധാ​ക​ര​ന​ട​ക്ക​മു​ള്ള​വ​ർ കൈ​യും കെ​ട്ടി നോ​ക്കി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന്, ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ നി​യ​മം കൈ​യി​ലെ​ടു​ത്തി​ട്ടും പോലീ​സ് നി​ഷ്ക്രി​യ​മാ​യി കാ​ഴ്ച​ക്കാ​രാ​യി നോ​ക്കി​നി​ൽ​ക്കു​ക​യാ​ണെ​ന്നും ജോ​ൺ​സ​ൺ ഏ​ബ്ര​ഹാം ആ​രോ​പി​ച്ചു.