പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തുവി​ട​ണ​മെ​ന്ന്
Monday, April 12, 2021 10:15 PM IST
ചെ​ങ്ങ​ന്നൂ​ർ: പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ വി​ത​ര​ണ​ത്തി​ലും ശേ​ഖ​ര​ണ​ത്തി​ലും സൂ​ക്ഷി​ക്കു​ന്ന കാ​ര്യ​ത്തി​ലും വ​ലി​യ വീ​ഴ്ച​ക​ൾ സം​ഭ​വി​ച്ചു​വെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​വ​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ പു​റ​ത്തുവി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം. ​മു​ര​ളി തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്കു ക​ത്തു ന​ൽ​കി. ആ​കെ വി​ത​ര​ണം ചെ​യ്ത പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ, വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ, എ​ണ്‍​പ​ത് വ​യ​സി​നു മു​ക​ളി​ലു​ള്ള മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് വി​ത​ര​ണം ചെയ്ത പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ, അ​വ​യി​ൽ എ​ത്ര എ​ണ്ണ​ത്തി​ൽ വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ട​ണ​മെ​ന്നാ​ണ് എം. ​മു​ര​ളി ത​ന്‍റെ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ പു​റ​ത്തുവ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം. ​മു​ര​ളി തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് ക​ത്തു ന​ൽ​കി​യ​ത്.

അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച്
കാ​ൽ​ന​ട​യാ​ത്ര​ികൻ മ​രി​ച്ചു

അ​ന്പ​ല​പ്പു​ഴ: അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ക​രു​വാ​റ്റ ക​രി​യി​ൽ​പ്പീ​ടി​ക പ​ത്മ​വ​ലി​ക്ക​രി​യി​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​പ്പ​ണി​ക്ക​രു​ടെ മ​ക​ൻ ശ​ശാ​ങ്ക​നാ(56)​ണ് മ​രി​ച്ച​ത്. തോ​ട്ട​പ്പ​ള്ളി പ​ല്ല​ന റോ​ഡി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രിയിലായി രുന്നു അപകടം. വാ​ഹ​ന​മി​ടി​ച്ച് റോ​ഡ​രു​കി​ൽ മ​രി​ച്ച നി​ല​യി​ൽ ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടു​കാ​രാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​ന്പ​ല​പ്പു​ഴ പോലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.​ വാ​ഹ​നം ക​ണ്ടെ​ത്തു​ന്ന​തി​ന് പോലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.