പാ​ണ്ട​ങ്ക​രി മു​പ്പ​ത്തി​നാ​ലി​ൽ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Monday, April 12, 2021 10:15 PM IST
എ​ട​ത്വ: അ​പ്രോ​ച്ച് റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്ന് എ​ട​ത്വ പാ​ണ്ട​ങ്ക​രി മു​പ്പ​ത്തി​നാ​ലി​ൽ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. എ​ട​ത്വ-​നി​ര​ണം റോ​ഡു​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ണ്ട​ങ്ക​രി മു​പ്പ​ത്തി​നാ​ലി​ൽ പാ​ല​മാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. പാ​ല​ത്തി​ന്‍റെ ഇ​രു​ക​ര​യി​ലേ​യും അ​പ്രോ​ച്ച് റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്നു.

യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യെത്തുട​ർ​ന്ന് പ​ടി​ഞ്ഞാ​റു​ഭാ​ഗം താ​ത്കാ​ലി​ക​മാ​യി പ​രി​ഹ​രി​ച്ചെ​ങ്കി​ലും അ​പ​ക​ടാ​വ​സ്ഥ മാ​റി​യി​രു​ന്നി​ല്ല. പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ജ​യ്സ​പ്പ​ൻ മ​ത്താ​യി​യു​ടെ ശ്ര​മ​ഫ​ല​മാ​യി പു​തി​യ​പാ​ലം നി​ർ​മി​ക്കാ​ൻ എ​ട്ടു​കോ​ടി 73 ല​ക്ഷം​രൂ​പ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​നു​വ​ദി​ച്ചെ​ങ്കി​ലും സ്ഥ​ലം സം​ബ​ന്ധ​മാ​യ ത​ർ​ക്ക​ത്തെത്തുട​ർ​ന്ന് നി​ർ​മാ​ണം മു​ട​ങ്ങി. പാ​ല​ത്തി​നു സ​മീ​പ​ത്തെ വ​സ്തു ഉ​ട​മ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്.

ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക് മ​തി​പ്പു​വി​ല സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഉ​ട​മ സ്ഥ​ലം വി​ട്ടു​ന​ൽ​കി​യി​ല്ല. അ​പ്രോ​ച്ച് ത​ക​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പാ​ലം അ​ടി​യ​ന്ത​ര​മാ​യി നി​ർ​മി​ക്കാ​നും നി​ര​ണം റോ​ഡി​ന്‍റെ ബാ​ക്കി നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും പാ​ലം സ​ന്പാ​ദ​ക സ​മ​തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.