വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​രം
Monday, April 12, 2021 10:15 PM IST
അ​മ്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ നാ​ലു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്കു ഗു​രു​ത​ര​പ​രി​ക്ക്. ര​ണ്ടു കാ​റു​ക​ളും ഓ​ട്ടോ​റി​ക്ഷ​യും ഓ​ട്ടോ ടാ​ക്സി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ക​രൂ​ർ അ​യ്യ​ൻ​കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഇന്നലെ വൈ​കി​ട്ട് 4.30 നാ​യി​രു​ന്നു അ​പ​ക​ടം.
അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഓ​ട്ടോ ഡ്രൈ​വ​ർ ക​രൂ​ർ കൂ​ന​ത്തും പ​റ​മ്പി​ൽ ദാ​മോ​ദ​ര​ന്‍റെ മ​ക​ൻ മ​ധു (57), യാ​ത്ര​ക്കാ​ര​ൻ പു​റ​ക്കാ​ട് വാ​സു​ദേ​വ​പു​രം പെ​രു​മ്പ​ള്ളി​യി​ൽ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ പ്ര​കാ​ശ് (60) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ​ട​ക്കു​ദി​ശ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​തെ​റ്റി എ​തി​രെ വ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഇ​വ​ർ​ക്കു പി​ന്നാ​ലെ എ​ത്തി​യ വാ​ഹ​ന​ങ്ങ​ളാ​ണ് തു​ട​ർ​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ ഒ​രു വാ​ഹ​ന​ത്തി​ന്‍റെ ടാ​ങ്ക് പൊ​ട്ടി ഇ​ന്ധ​നം ചോ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.
ഹ​രി​പ്പാ​ട് നി​ന്നെ​ത്തി​യ ര​ണ്ടു യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്‌​സ് റോ​ഡ് ക​ഴു​കി. അ​മ്പ​ല​പ്പു​ഴ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പ​രി​ക്കേ​റ്റ​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.​
അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ അ​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.