കി​ക്മ​യി​ൽ എം​ബി​എ സ്‌​പോ​ട്ട് പ്ര​വേ​ശ​നം
Monday, April 12, 2021 10:12 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ-​ഓ​പ്പ​റേ​റ്റീ​വ് മാ​നേ​ജ്‌​മെ​ന്‍റി​ൽ (കി​ക്മ) എം​ബി​എ (ഫു​ൾ​ടൈം) 2019-21 ബാ​ച്ചി​ലേ​ക്ക് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. മേ​യ് 15ന് ​നോ​ർ​ത്ത് പ​റ​വൂ​രി​ലെ സ​ഹ​കാ​രി ഭ​വ​നി​ലു​ള്ള കോ-​ഓ​പ്പറേ​റ്റീ​വ് കോ​ളജി​ലാ​ണ് രാ​വി​ലെ പത്തുമു​ത​ൽ ന​ട​ക്കു​ന്ന​ത്.​കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും എ​ഐ​സി​റ്റി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ ന​ട​ത്തു​ന്ന ദ്വി​വ​ൽ​സ​ര കോ​ഴ്‌​സി​ൽ ഫി​നാ​ൻ​സ്, മാ​ർ​ക്ക​റ്റിം​ഗ്, ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ്, സി​സ്റ്റം എ​ന്നി​വ​യി​ൽ ഡ്യൂ​വ​ൽ സ്‌​പെ​ഷ​ലൈ​സേ​ഷ​ന് അ​വ​സ​ര​മു​ണ്ട്.
സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് പ്ര​ത്യേ​ക സ്‌​കോ​ള​ർ​ഷി​പ്പും എ​സ്‌​സി/​എ​സ്.​റ്റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ക്കാ​ർ യൂ​ണി​വേ​ഴ്‌​സി​റ്റി നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ഫീ​സ് ആ​നു​കൂ​ല്യ​വും ല​ഭ്യ​മാ​ണ്. അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​തേ​വ​രെ അ​പേ​ക്ഷ ഫോം ​സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കും സ്‌​പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9446835303, 8547618290, 9995302006 എ​ന്നീ ന​മ്പ​രു​ക​ളി​ലോ, www.kicmakerala.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലോ ല​ഭ്യ​മാ​ണ്.