മാ​സ്ക് ധ​രി​ക്കാ​ൻ പ​റ​ഞ്ഞ​തി​നു ബോ​ട്ട് ജീ​വ​ന​ക്കാ​ര​ന് മ​ർ​ദ​നം
Monday, April 12, 2021 10:12 PM IST
മ​ങ്കൊ​മ്പ്: മാ​സ്‌​ക് ധ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ജ​ല​താ​ഗ​ത വ​കു​പ്പു ബോ​ട്ടി​ലെ മാ​സ്റ്റ​ർ (ക​ണ്ട​ക്ട​ർ) ക്കു ​യാ​ത്ര​ക്കാ​ര​ന്‍റെ മ​ർ​ദനം. കാ​വാ​ലം സ്‌​റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സു​രേ​ഷി​നാ​ണ് മ​ർ​ദന​മേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് കാ​വാ​ലം പാ​ലേടം ജെ​ട്ടി​യി​ലാ​ണ് സം​ഭ​വം. കൃ​ഷ്ണ​പു​ര​ത്തു​നി​ന്നു ആ​ല​പ്പു​ഴ​യ്ക്കു പു​റ​പ്പെ​ട്ട എ-64 ​ന​മ്പ​ർ ബോ​ട്ടി​ലെ ക​ണ്ട​ക്ട​റാ​യി​രു​ന്നു സു​രേ​ഷ്. കു​ന്നു​മ്മ​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രാ​ണ് സു​രേ​ഷി​നെ മ​ർ​ദിച്ച​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​തി​ങ്ങ​നെ: ത​ട്ടാ​ശേ​രി ജെ​ട്ടി​യി​ൽ നി​ന്നു​മാ​ണ് സ്ത്രീ​ക​ള​ട​ങ്ങു​ന്ന സം​ഘം ബോ​ട്ടി​ൽ ക​യ​റി​യ​ത്. ബോ​ട്ടി​ൽ മാ​സ്‌​കി​ല്ലാ​തെ യാ​ത്ര ചെ​യ്ത പു​രു​ഷ​ൻ​മാ​രോ​ട് മാ​സ്‌​കു വ​ച്ചു യാ​ത്ര ചെ​യ്യ​ണ​മെ​ന്ന് ക​ണ്ട​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​ർ ഇ​തി​നു ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ മ​റ്റു യാ​ത്ര​ക്കാ​ർ ചോ​ദ്യം ചെ​യ്യു​ക​യും ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​വും ക​യ്യേ​റ്റ​വു​മു​ണ്ടാ​യി.
ഇ​തെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ സം​ഘ​ടി​ക്കു​ക​യും വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യം ജെ​ട്ടി​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന സു​രേ​ഷി​നെ സം​ഘ​ത്തി​ലൊ​രാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദന​മേ​റ്റ സു​രേ​ഷി​ന്‍റെ യൂ​ണി​ഫോം കീ​റു​ക​യും ടി​ക്ക​റ്റു ന​ൽ​കു​ന്ന മെ​ഷീ​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. സു​രേ​ഷി​നെ സ​ഹ​ജീ​വ​ന​ക്കാ​ർ പു​ളി​ങ്കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് സ​ർ​വീ​സ് മു​ട​ങ്ങു​ക​യും ചെ​യ്തു. വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ കൈ​ന​ടി പോ​ലീ​സ് അ​ക്ര​മി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.