അ​വ​ധി​ക്കാ​ല കോ​ഴ്സ്
Monday, April 12, 2021 10:12 PM IST
ആ​ല​പ്പു​ഴ: വിം​ഗ്സ് ട്രെ​യി​നേ​ഴ്സ് അ​ക്കാ​ഡ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ലാ​സ് 8 മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കൈ​യ​ക്ഷ​ര ക​ല​യി​ൽ ഒ​ന്ന​ര മാ​സം നീ​ളു​ന്ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. 19ന് ​ആ​രം​ഭി​ക്കു​ന്ന കോ​ഴ്സ് മേയ് അ​വ​സാ​നം സ​മാ​പി​ക്കും. പ്ര​ശ​സ്ത കാ​ലി​ഗ്രാ​ഫ​ർ കെ.​കെ. രാ​ജു കാ​ട്ടു​ങ്ക​ൽ കോ​ഴ്സി​നു നേ​ത്യ​ത്വം ന​ൽ​കും. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 20 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം.

ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

ആ​ല​പ്പു​ഴ: ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭാ ടൗ​ൺ ഹാ​ളി​ൽ ന​ട​ന്ന കേ​ര​ള ഇ​ലക്‌ട്രിക്ക​ൽ വ​യ​ർ​മെ​ൻ ആ​ൻഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​ഇ​ഡ​ബ്ല്യു​എ​സ്എ) 33-ാമ​തു സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സി.​ടി. ലാ​ൻ​സ​ൺ എ​റ​ണാ​കു​ളം (പ്ര​സി​ഡ​ന്‍റ്), എ​സ്. ശ്രീ​കു​മാ​ർ കൊ​ല്ലം, ടി.​ജെ. ജ​യിം​സ് തൃ​ശൂ​ർ (വൈ.​പ്ര​സി​ഡ​ന്‍റു​ർ), എം. ​മു​ജീ​ബ് റ​ഹ്‌​മാ​ൻ ആ​ല​പ്പു​ഴ (ജ​ന. സെ​ക്ര​ട്ട​റി), വി.​ ഗോ​പ​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം, വി​നോ​ദ് കാ​ണി (അ​സി.​സെ​ക്ര​ട്ട​റി​മാ​ർ), ടി.​കെ. പ്ര​സാ​ദ് പാ​ല​ക്കാ​ട്, ച​ന്ദ്ര​ൻ നാ​യ​ർ പ​ത്ത​നം​തി​ട്ട (ഓ​ർ​ഗനൈസിംഗ് സെ​ക്ര​ട്ട​റി​മാ​ർ), കെ.​ഐ. ജ​യിം​സ് (ട്ര​ഷ​റ​ർ). വ​ര​ണാ​ധി​കാ​രി​ക​ളാ​യ കെ.​എ​സ്. സ​ന്തോ​ഷ്കു​മാ​ർ തി​രു​വ​ന​ന്ത​പു​രം, വി.​എ​സ്. സ​ജീ​വ​ൻ തൃ​ശൂ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.