ദി​നം​പ്ര​തി ചോ​ദ്യ​പേ​പ്പ​ർ കൈ​പ്പ​റ്റേ​ണ്ട​തു പ​രീ​ക്ഷാ​ന​ട​ത്തി​പ്പ് ദു​രി​ത​പൂ​ർ​ണ​മാ​ക്കി​യെ​ന്ന്
Monday, April 12, 2021 10:12 PM IST
ആ​ല​പ്പു​ഴ: ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്കി​ടെ ഏ​തോ ഒ​രു സ്കൂ​ളി​ൽ ക​ള്ള​ൻ ക​യ​റി​യ​തി​ന്‍റെ പേ​രി​ൽ രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കേ​ണ്ട ഹ​യ​ർ സെ​ക്ക​ൻഡറി പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ വി​ത​ര​ണം അ​ത​ത് ദി​വ​സം രാ​വി​ലെ ത​ന്നെ ബി​ആ​ർ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന​ത് പ​രീ​ക്ഷാ ന​ട​ത്തി​പ്പ് ദു​രി​ത​പൂ​ർ​ണ​മാ​ക്കി​യ​താ​യി എ​എ​ച്ച്എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. ഓ​രോ ദി​വ​സ​വും ചോ​ദ്യ​പേ​പ്പ​ർ ഏ​റ്റു​വാ​ങ്ങാ​ൻ ചീ​ഫ് സൂ​പ്ര​ണ്ടും 2 ഡെ​പ്യൂ​ട്ടി ചീ​ഫ് സൂ​പ്ര​ണ്ടു​മാ​രും രാ​വി​ലെ ആറിനുത​ന്നെ സ്കൂ​ളി​ലെ​ത്തി ചോ​ദ്യ​പേ​പ്പ​ർ വ​രു​ന്ന വ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ സ്കൂ​ളി​ൽ നി​ന്ന് മു​പ്പ​തു കി​ലോ​മീ​റ്റ​റി​ലേ​റെ ദൂ​രെ​യു​ള്ള സ്കൂ​ളു​ക​ളി​ൽ നി​യ​മി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള അ​ധ്യാ​പി​ക​മാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം രാ​വി​ലെ ആറിന് എ​ത്തി​ച്ചേ​രു​ക എ​ന്ന​ത് വ​ലി​യ പീ​ഡ​ന​മാ​ണ്. വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലെ നി​യ​മ​നം ശ്ര​ദ്ധ​യി​ൽപ്പെടു​ത്തി​യി​ട്ടും യാ​തൊ​രു പ​രി​ഗ​ണ​ന​യും ബ​ന്ധ​പ്പെ​ട്ട​വ​രി​ൽനി​ന്ന് ല​ഭി​ച്ചി​ല്ലെന്നും പ​രാ​തി​യു​ണ്ട്. രാ​ഷ്ട്രീ​യ​വൈ​രം തീ​ർ​ക്കാ​ൻ ന​ട​ത്തി​യ മ​ന​പ്പൂ​ർ​വ നീ​ക്ക​മാ​ണ് വി​ദൂ​ര നി​യ​മ​ന​മെ​ന്നാ​ണ് അ​ധ്യാ​പ​ക​ർ പ​റ​യു​ന്ന​ത്. ഇ​ങ്ങ​നെ നി​യ​മ​നം ന​ട​ത്തി​യ​തി​ലൂ​ടെ ടി​എ ഇ​ന​ത്തി​ലും സ​ർ​ക്കാ​രി​ന് വ​ൻ ന​ഷ്ട​മു​ണ്ടാ​കും. ചോ​ദ്യ​പേ​പ്പ​ർ അ​തത് സ്കൂ​ളു​ക​ളി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​നുവേ​ണ്ടി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വാ​ക്കി സി​സി​ടി​വി കാ​മ​റ​യു​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യ​തെ​ല്ലാം, അ​ത​ത് ദി​വ​സ​ത്തെ ചോ​ദ്യ​പേ​പ്പ​ർ വി​ത​ര​ണ​ത്തി​ലൂ​ടെ പാ​ഴാ​യി​രി​ക്കു​ക​യാ​ണ്.
പ​ത്താം ക്ലാ​സി​ലെ പ​രീ​ക്ഷ ഉ​ച്ച​യ്ക്കാ​യ​തു​കൊ​ണ്ട് അ​ത​ത് ദി​വ​സം രാ​വി​ലെ ചോ​ദ്യ​പേ​പ്പ​ർ വി​ത​ര​ണ​ത്തി​ന് അ​വ​ർ​ക്ക് സ​മ​യം കി​ട്ടും. ഹ​യ​ർ സെ​ക്ക​ൻഡറി പ​രീ​ക്ഷ രാ​വി​ലെ​യാ​ണെ​ന്ന വ​സ്തു​ത ഉ​ൾ​ക്കൊ​ള്ളാ​തെ അ​ധ്യാ​പ​ക​രെ മാ​ന​സി​ക സ​മ്മ​ർ​ദത്തി​ലാ​ക്കി, ദ്രോ​ഹി​ക്കു​ന്ന വ​കു​പ്പി​ന്‍റെ നീ​ക്ക​ത്തി​ൽ എ​എ​ച്ച്എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധ​ി​ച്ചു.