പ്ര​തി​രോ​ധം ശ​ക്ത​മാ​ക്ക​ണ​ം
Monday, April 12, 2021 10:12 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് അ​റി​യി​ച്ചു. പ​ല​രും അ​ശാ​സ്ത്രീ​യ​മാ​യാ​ണ് മാ​സ്ക് ധ​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​രും മൂ​ക്കും വാ​യും മൂ​ടു​ന്ന വി​ധം മാ​സ്‌​ക് ശ​രി​യാ​യി ധ​രി​ക്കു​ക. കൈ​ക​ൾ സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ഇ​ട​യ്ക്കി​ടെ ക​ഴു​കു​ക​യോ സാ​നി​ട്ടൈ​സ​ർ പു​ര​ട്ടു​ക​യോ ചെ​യ്യു​ക. മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പെ​ടു​മ്പോ​ൾ അ​ക​ലം പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന, വ​യ​റി​ള​ക്കം, മ​ണ​വും രു​ചി​യു​മ​റി​യാ​തി​രി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​രു​ത്. ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ മു​റി​യി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം പ്ര​വ​ർ​ത്തി​ക്കു​ക. 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ, കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, മ​റ്റ് രോ​ഗ​ബാ​ധി​ത​ർ എ​ന്നി​വ​ർ സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ൽ ക​ഴി​യു​ക. സ​ന്ദ​ർ​ശ​ക​രെ ഒ​ഴി​വാ​ക്കു​ക. ആ​ൾ​ക്കൂ​ട്ട​ത്തി​ൽ നി​ന്നു സ്വ​യം ഒ​ഴി​ഞ്ഞു​നി​ല്ക്കു​ക. 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ​വ​രും വാ​ക്‌​സി​ൻ സ്വീ​ക​രി​ക്കു​ക.