റം​സാ​ന്‍ ആചരണത്തിലും ജാഗ്രതാ നിർദേശം
Monday, April 12, 2021 10:12 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യം ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും റം​സാ​ന്‍ വ്ര​താ​നു​ഷ്ഠാ​ന​വും നോ​മ്പു​തു​റ ഉ​ള്‍​പ്പെ​ടെ​യു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ളും ക​ര്‍​ശ​ന​മാ​യ കോ​വി​ഡ് നി​ര്‍​ദേശ​ങ്ങ​ള്‍ പാ​ലി​ച്ചാവ​ണ​മെ​ന്നും ഹ​രി​ത ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ എ.​ അ​ല​ക്സാ​ണ്ട​ര്‍.
ക​ള​ക്ട്രേ​റ്റി​ല്‍ ചേ​ര്‍​ന്ന ജി​ല്ല​യി​ലെ മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ​യും പ​ള്ളി​ക​മ്മി​റ്റി നേ​താ​ക്ക​ളു​ടെ​യും സ​മു​ദാ​യ നേ​താ​ക്ക​ളു​ടെ​യും യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ള്ളി​ക​ളി​ലും പ്രാ​ർ​ഥ​നാ​ല​യ​ങ്ങ​ളി​ലും ഒ​രു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ക്ക​ണം. പ്രാ​ർ​ഥ​ന​യ്ക്ക് വ​രു​മ്പോ​ള്‍ മു​സ​ല്ല കൊ​ണ്ടു​വ​ര​ണം. പ​ള്ളി​ക​ളി​ലും നോ​മ്പു​തു​റ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും സാ​നി​ട്ടൈ​സ​ര്‍, സോ​പ്പ്, വെ​ള്ളം എ​ന്നി​വ ഭാ​ര​വാ​ഹി​ക​ള്‍ ക​രു​ത​ണം. നോ​മ്പു​തു​റ സ്ഥ​ല​ത്തും നി​ര്‍​ബ​ന്ധ​മാ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. അ​ട​ച്ചി​ട്ട പ​ള്ളി​ക​ളി​ലും ഓ​ഡി​റ്റോ​റി​യ​ത്തി​ലും പ​ര​മാ​വ​ധി 100 പേ​രും തു​റ​സാ​യ സ്ഥ​ല​ത്ത് 200 പേ​രും എ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേശം പാ​ലി​ക്ക​ണം.
പ​ള്ളി​ക​ളി​ലെ​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ര​ജി​സ്റ്റ​റിൽ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. വാ​ക്സി​നേ​ഷ​ന്‍ പ​ര​മാ​വ​ധി പേ​ര്‍ സ്വീ​ക​രി​ക്കു​ന്ന​തി​നു പ​ള്ളി​ക​ളി​ലെ ഇ​മാ​മു​മാ​ര്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്ത​ണം. മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം എ​ല്ലാ​വ​രി​ലും എ​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.