കോവിഡിന്‍റെ രണ്ടാംവരവ് ചെറുക്കാൻ ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ൾ
Monday, April 12, 2021 10:12 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാംവ​ര​വി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ജാ​ഗ്ര​താസ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത്‌ /ന​ഗ​ര​സ​ഭാ ത​ല ജാ​ഗ്ര​താസ​മി​തി​ക​ൾ ഇന്ന ലെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു.
അ​ത​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും നി​ല​വി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി വാ​ർ​ഡ് ത​ല ജാ​ഗ്ര​താസ​മി​തി​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ചേ​രും. വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ലാ​ക്കും. പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കും.
വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സെ​ക്ട​റ​ൽ മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​ക​യും നി​ർ​ദേശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽപ്പെട്ടാ​ൽ ഉ​ട​ന​ടി പി​ഴ ചു​മ​ത്തു​ക​യും ചെ​യ്യും.