മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​പി ടി​ക്ക​റ്റി​ന് ഫീ​സ്
Monday, April 12, 2021 10:12 PM IST
അ​മ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ഒ​പി ടി​ക്ക​റ്റി​നു നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തി. സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​രു​ന്ന ഒ​പി ടി​ക്ക​റ്റി​ന് അ​ഞ്ചു രൂ​പ​യാ​ണ് ഇ​പ്പോ​ൾ ഈ​ടാ​ക്കു​ന്ന​ത്. ഒ​രാ​ഴ്ച മു​ൻ​പാ​ണ് നി​ര​ക്ക് ഏ​ർ​പ്പാ​ടാ​ക്കി​യ​ത്. യു​എ​ച്ച്ഐ​ഡി കാ​ർ​ഡ് ന​ൽ​കു​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ഒ​പി ടി​ക്ക​റ്റി​ന് നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ഒ​പി കൗ​ണ്ട​റി​നു മു​ന്നി​ൽ രോ​ഗി​ക​ളു​ടെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. യു​എ​ച്ച്ഐ​ഡി കാ​ർ​ഡ് ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ട് എ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ആ​ധാ​ർ കാ​ർ​ഡും മൊ​ബൈ​ൽ ന​മ്പ​രും ന​ൽ​കി​യാ​ൽ പ്ര​ത്യേ​ക കൗ​ണ്ട​റി​ൽനി​ന്ന് യു​എ​ച്ച്ഐ​ഡി കാ​ർ​ഡ് ല​ഭി​ക്കും. ഡേ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​രാ​ണ് ഈ ​കൗ​ണ്ട​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
മ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ന​ട​പ്പാ​ക്കി​യ ഈ ​സം​വി​ധാ​നം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​പി ടി​ക്ക​റ്റി​ന് അ​ഞ്ചു രൂ​പ ഈ​ടാ​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​ട്ടും യാ​തൊ​രു മാ​ന​ദ​ണ്ഡ​വും ഇ​വി​ടെ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും പാ​ലി​ക്ക​പ്പെ​ടാ​റി​ല്ല. തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ആ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് വി​വി​ധ ഒ​പി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്.