353 കേ​സു​ക​ളും 407 കോ​ട​തി​യേ​ത​ര ത​ർ​ക്ക​ങ്ങ​ളും പ​രി​ഹ​രി​ച്ചു
Monday, April 12, 2021 10:10 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ എ​ല്ലാ കോ​ട​തി കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി ​ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത് ന​ട​ത്തി. 23 ബെ​ഞ്ചു​ക​ളി​ലാ​യി കോ​ട​തി കേ​സു​ക​ളും കോ​ട​തി​യേ​ത​ര ത​ർ​ക്ക​ങ്ങ​ളു​മാ​യി യ​ഥാ​ക്ര​മം 2044 ഉം 3124 ​ഉം കേ​സു​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ൽ 353 കോ​ട​തി കേ​സു​ക​ളും 407 കോ​ട​തി​യേ​ത​ര ത​ർ​ക്ക​ങ്ങ​ളും പ​രി​ഹ​രി​ക്ക​പ്പെ​ട്ടു. 5.8 കോ​ടി രൂ​പ​യു​ടെ ഒ​ത്തു​തീ​ർ​പ്പു​ക​ളാ​ണ് ന​ട​ന്ന​ത്. 315 വാ​ഹ​നാ​പ​ക​ട ന​ഷ്ടപ​രി​ഹാ​ര കേ​സു​ക​ളി​ൽ 3.9 കോ​ടി രൂ​പ​യു​ടെ ന​ഷ്ടപ​രി​ഹാ​രം അ​നു​വ​ദി​ച്ചു. വി​വി​ധ ബാ​ങ്കു​ക​ൾ, ബാ​ങ്കു​ക​ൾ​ക്കു പു​റ​മേ കെ​എ​സ്ആ​ർ​ടി​സി, വാ​ട്ട​ർ അ​ഥോറി​റ്റി, ബി​എ​സ്എ​ൻഎ​ൽ, ലേ​ബ​ർ ഓ​ഫീ​സി​ലു​ള്ള കേ​സു​ക​ൾ, ആ​ർ​ടി​ഒ ഓ​ഫീ​സി​ലെ കേ​സു​ക​ൾ എ​ന്നി​വ​യും ലോ​ക് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു. ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്തി​ൽ സ​ർ​വീ​സി​ലു​ള്ള​വ​രും വി​ര​മി​ച്ച​വ​രു​മാ​യ ന്യാ​യ​ധി​പ​രും അ​ഭി​ഭാ​ഷ​ക​രും സേ​വ​നം ന​ൽ​കി.