അ​ഭി​ലാ​ഷി​നെ അ​ടി​ച്ചു​കൊ​ന്ന​ത് പ​ക​യും വൈ​രാ​ഗ്യ​വും മൂ​ത്ത്
Monday, April 12, 2021 10:10 PM IST
ആ​ല​പ്പു​ഴ: ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യെത്തുട​ർ​ന്നു​കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​യെ അ​ടി​ച്ചു​കൊ​ന്ന സംഭവത്തി ൽ നാലു പേരെ പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ട്ട​നാ​ട് കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ കു​ന്നു​ത​റ വീ​ട്ടി​ൽ അ​ഭി​ലാ​ഷാ​ണ്(​പു​ന്ന​മ​ട അ​ഭി​ലാ​ഷ്-39) ഞായറാഴ്ച രാത്രി കൊ​ല്ല​പ്പെ​ട്ട​ത്. അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി എ​സ്.​ടി.​ സു​ര​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘമാണ് സംഭവത്തി ൽ പ​ങ്കു​ള്ള​താ​യി സം​ശ​യി​ക്കു​ന്ന നാ​ലു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്.
അ​ഭി​ലാ​ഷി​ന്‍റെ സം​ഘ​ത്തി​ലെ മു​ൻ അം​ഗ​വും ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ കൈ​ന​ക​രി സ്വ​ദേ​ശി മ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. എ​തി​ർ ടീ​മി​ൽ​പ്പെ​ട്ട ഗു​ണ്ടാ​സം​ഘ​വു​മാ​യി കൈ​ന​ക​രി ജം​ഗ്ഷ​നു സ​മീ​പം വാ​ക്കേ​റ്റം ഉ​ണ്ടാ​യി. അ​ഭി​ലാ​ഷ് കൈ​ന​ക​രി തേ​വ​ർ​കാ​ട് വെ​ള്ളാ​മ​ത്ര റോ​ഡി​ന​ടു​ത്തു​ള്ള ഭാ​ര്യാ​വീ​ട്ടി​ലേ​ക്കു പോ​യി. വീ​ടി​ന്‍റെ ഭാ​ഗ​ത്ത് എ​ത്തി​യ അ​ഭി​ലാ​ഷി​നെ പി​രി​ഞ്ഞു​പോ​യ സം​ഘം എ​ത്തി വ​ള​ഞ്ഞു​വ​ച്ച് മ​ർ​ദി​ച്ചു. മ​ർ​ദന​ത്തി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ അ​ഭി​ലാ​ഷ് മ​രി​ച്ചെ​ന്ന് ക​രു​തി ഗു​ണ്ടാ​സം​ഘം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
കാ​ൽ​മു​ട്ടി​നു പി​ൻ​ഭാ​ഗ​ത്തും ഇ​ടി​പ്പ് ഭാ​ഗ​ത്തും അ​ടി​യേ​റ്റ് നി​ല​ത്തു വീ​ണ അ​ഭി​ലാ​ഷ് ഭാ​ര്യ ദീ​പ്തി​യെ മൊ​ബൈ​ലി​ലൂ​ടെ വി​വ​രം അ​റി​യി​ച്ചു. ദീ​പ്തി നെ​ടു​മു​ടി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. സ്ഥ​ല​ത്തെത്തി​യ പോ​ലീ​സ് ജീ​പ്പി​ൽ ക​യ​റ്റി അ​ഭി​ലാ​ഷി​നെ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കുകയായിരുന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കും വ​ഴി ജീ​പ്പി​ൽ ഇ​രു​ന്ന് എ​തി​ർ സം​ഘം അ​ടി​ച്ച വി​വ​ര​വും വ​യ​റി​നു വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യും ദീ​പ്തി​യോ​ടു പ​റ​ഞ്ഞു. ഡി​സം​ബ​റി​ൽ മ​ജു​വി​ന്‍റെ ബൈ​ക്ക് അ​ഭി​ലാ​ഷും ഇ​യാ​ളു​ടെ അ​ളി​യ​നും ചേ​ർ​ന്ന് വെ​ള്ള​ത്തി​ൽ വ​ലി​ച്ചെ​റി​ഞ്ഞി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നുണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പോലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു. നെ​ടു​മു​ടി സി​ഐ ശാ​ന്ത​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. അ​ഭി​ലാ​ഷി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​ന​ഫ​ലം പോ​സി​റ്റീ​വ് ആ​ണ്. ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്നു പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. പ​ത്തു വ​യ​സു​ള്ള മ​ക​നു​ണ്ട്.