വേ​ന​ല്‍​മ​ഴ​ക്കെ​ടു​തി​യി​ൽ ക​ര്‍​ഷ​ക​ര്‍​ക്കു​ണ്ടാ​യ ന​ഷ്ടം പ​രി​ഹ​രി​ക്ക​ണം
Monday, April 12, 2021 10:10 PM IST
എ​ട​ത്വ: വി​ള​വെ​ടു​പ്പു സ​മ​യ​ത്തെ വേ​ന​ല്‍​മ​ഴ മൂ​ലം ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ണ്ടാ​യ ക​ന​ത്ത ന​ഷ്ടം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൃ​ഷി മ​ന്ത്രി​ക്ക് ഹ്യൂ​മ​ന്‍ റൈ​റ്റ്‌​സ് പ്രൊ​ട്ട​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള നി​വേ​ദ​നം ന​ല്കി. കു​ട്ട​നാ​ട്ടി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​കു​ന്ന വേ​ന​ല്‍​മ​ഴ മൂ​ലം ക​ര്‍​ഷ​ക​ര്‍​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ര്‍​ഷ​ക​ര്‍ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും നെ​ല്ലുസം​ഭ​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ചി​ത്ര​ങ്ങ​ളും പ​ത്ര റി​പ്പോ​ര്‍​ട്ടു​ക​ളും അ​ട​ങ്ങി​യ ഫ​യലാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്.
ഈ​ര്‍​പ്പ​ത്തി​ന്‍റെ പേ​രി​ല്‍ 12 കി​ലോ വ​രെ ക്വി​ന്‍റ​ലി​നു മി​ല്ലു​ട​മ​ക​ള്‍ കു​റ​യ്ക്കു​മ്പോ​ഴാ​ണ് നി​ന​ച്ചി​രി​ക്കാ​തെ നെ​ല്ല് വെ​ള്ള​ത്തി​ലാ​യ​ത്. ഈ​ര്‍​പ്പ​ത്തി​ന്‍റെ പേ​രി​ല്‍ മി​ല്ലു​ട​മ​ക​ള്‍ ന​ട​ത്തു​ന്ന ചൂ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​വാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡോ.​ ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള ആ​വ​ശ്യ​പ്പെ​ട്ടു.