ഓ​ട്ടി​സം ബാ​ധി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന പി​ന്തു​ണ​യു​മാ​യി ജെ​സി​ഐ
Monday, April 12, 2021 10:10 PM IST
എ​ട​ത്വ: ഓ​ട്ടി​സം ബാ​ധി​ത​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പ​ഠ​ന പി​ന്തു​ണ ന​ല്കു​ന്ന ജെ​സി​ഐ ഗോ​ഡ്‌​സ് ഓ​ണ്‍ കി​ഡ്സ് പ​ദ്ധ​തി​യി​ലൂ​ടെ ത​ല​വ​ടി ബി​ആ​ര്‍​സിയി​ല്‍ പ്ര​ത്യേ​ക പ്ര​വ​ര്‍​ത്ത​നാ​ധി​ഷ്ഠി​ത പ​ഠ​ന​കേ​ന്ദ്രം ഒ​രു​ങ്ങു​ന്നു. ബി​ആ​ര്‍​സി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​ന്നി​രു​ന്ന​തും മ​ഹാ​പ്ര​ള​യ​ത്തെ​ത്തു​ട​ര്‍​ന്ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​തു​മാ​യ ഓ​ട്ടി​സം പാ​ര്‍​ക്ക് ജെ​സി​ഐയു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ പു​ന​രു​ദ്ധ​രി​ക്കു​ക​യും വി​പു​ലീ​ക​രി​ക്കു​യും ചെ​യ്യും. ശി​ശു സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം നി​ല​നി​ര്‍​ത്തി​യും കൂ​ടു​ത​ല്‍ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യും ഓ​ട്ടി​സം കേ​ന്ദ്രം ആ​ക​ര്‍​ഷ​ക​മാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സാ​മു​ഹീ​ക​ര​ണം, ആ​ശ​യ വി​നി​മ​യം, ആ​ശ​യ​ഗ്ര​ഹ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും പ​രി​ശീ​ല​നം ന​ല്കും. ത​ല​വ​ടി ബി​ആ​ര്‍​സി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ഗോ​ഡ്‌​സ് ഓ​ണ്‍ കി​ഡ്‌​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജെ​സി​ഐ നാ​ഷ​ണ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് വി ​ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജെ​യി​ന്‍ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബെ​നു വ​ര്‍​ഗീ​സ്, ജ​യ​കൃ​ഷ്ണ​ന്‍ എ.​ജി, മ​നു ജോ​ര്‍​ജ്, ദി​ലീ​ഷ് മോ​ഹ​ന്‍, റ്റി​റ്റോ സെ​ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.