തൈ​ക്കാ​ട്ടു​ശേ​രി പാ​ല​ത്തി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ
Monday, April 12, 2021 10:10 PM IST
തു​റ​വൂ​ർ: തൈ​ക്കാ​ട്ടു​ശേ​രി പാ​ല​ത്തി​ൽ അ​പ​ക​ടം കൂ​ടു​ന്നു. പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യി അ​പ്രോ​ച്ച് റോ​ഡും പാ​ല​വും ത​മ്മി​ൽ ബ​ന്ധി​ക്കു​ന്ന സ്ഥ​ല​ത്തെ ഉ​യ​ർ​ച്ച​താ​ഴ്ച​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ​ പാ​ല​ത്തി​ലേ​ക്കു ക​യ​റു​മ്പോ​ഴും ഇ​റ​ങ്ങു​മ്പോ​ഴും വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​ഭാ​ഗം ഇ​ടി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.

പാ​ലം ഇ​റ​ങ്ങി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പെ​ട്ടെ​ന്ന് താ​ഴേ​ക്കു വീ​ഴു​ന്ന​ത് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു. പാ​ല​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗം പൊ​ളി​ഞ്ഞ് കു​ഴി​യാ​കു​ന്ന​തും അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു. പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തും പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തും നി​ര​വ​ധി ഭാ​ഗ​ങ്ങ​ൾ പൊ​ളി​ഞ്ഞി​രി​ക്കു​ന്നു​ണ്ട്. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്ത പാ​ല​മാ​ണ് ഇ​പ്പോ​ൾ പൊ​ളി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലെ അ​പാ​ക​ത​യാ​ണ് പൊ​ളി​യു​ന്ന​തി​നു കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഇ​തി​നോ​ട​കം നി​ര​വ​ധി ത​വ​ണ കു​ഴി​യ​ട​യ്ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വീ​ണ്ടും പൊ​ട്ടി​പ്പൊ​ളി​യു​ക​യാ​ണ്. പ​ള്ളി​ത്തോ​ട് പ​മ്പാ പാ​ത​യു​ടെ ഭാ​ഗ​മാ​യു​ള്ള തൈ​ക്കാ​ട്ടു​ശേ​രി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ഉ​യ​ർ​ത്തി​യും പാ​ല​ത്തി​ലെ കു​ഴി​ക​ൾ അ​ട​ച്ചും അ​പ​ക​ടം ഇ​ല്ലാ​താ​ക്കു​വാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.