പ്ലാറ്റ് ഫോമിൽ വീ​ണ് പ​രി​ക്ക്
Sunday, April 11, 2021 10:05 PM IST
കാ​യം​കു​ളം:​സ്റ്റേ​ഷ​നി​ൽ നി​ന്ന് നീ​ങ്ങി ്തു​ട​ങ്ങി​യ തീ​വ​ണ്ടി​യി​ൽ നി​ന്ന് ഇ​റ​ങ്ങാ​ൻ ശ്ര​മി​ച്ച യു​വ​തി​ക്ക് പ്ലാ​റ്റ്ഫോ​മി​ൽ വീ​ണ് ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഓ​ല​കെ​ട്ടി​യ​ന്പ​ലം വി​ജി ഭ​വ​ന​ത്തി​ൽ വി​ദ്യാ​ധ​ര​ന്‍റെ മ​ക​ൾ വി​ജ​യ​ശ്രീ(41)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കൊ​ല്ല​ത്ത് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ 5.30ന് ​കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ലാ​യി​രു​ന്നു സം​ഭ​വം. നീ​ങ്ങി തു​ട​ങ്ങി​യ തീ​വ​ണ്ടി​യി​ൽ നി​ന്ന് പ്ലാ​റ്റ്ഫോ​ഫോ​മി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ കാ​ൽ​വ​ഴു​തി വീ​ണ് ത​ല​യ്ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ളെ കാ​ണാ​ഞ്ഞ​തി​നാ​ൽ ഇ​റ​ങ്ങാ​ൻ ശ്ര​മി​ച്ച​തെ​ന്ന് ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.