മ​ന്ത്രി​യു​ടെ പേ​ഴ്​സ​ണ​ൽ സ്റ്റാ​ഫി​നെ പാ​ർ​ട്ടി​യി​ൽനി​ന്നു പു​റ​ത്താ​ക്കി​യ സം​ഭ​വം! സി​പി​ഐ​യി​ൽ പോ​രു മു​റു​കു​ന്നു
Saturday, April 10, 2021 10:17 PM IST
ചേ​ർ​ത്ത​ല: ഭ​ഷ്യ-​സി​വി​ൽ സപ്ലൈ സ് മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് പി. ​പ്ര​ദ്യോ​തി​നെ പാ​ർ​ട്ടി​യി​ൽനി​ന്നും പു​റ​ത്താ​ക്കി​യ സം​ഭ​വ​ത്തെത്തുട​ർ​ന്ന് സി​പി​ഐ​യി​ൽ പോ​രു മു​റു​കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​ദി​വ​സം മ​ന്ത്രി​യു​ടെ പി​എ ബൂ​ത്തി​ൽ ക​യ​റി അ​നാ​വ​ശ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ധാ​ന ആ​രോ​പ​ണം. കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ം ന​ട​ത്തി​യെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

നി​ല​വി​ലെ എം​എ​ൽ​എ ആ​യ പി. ​തി​ലോ​ത്ത​മ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ത്ത​തി​ന്‍റെ പേ​രി​ലും സ്ഥാ​നാ​ർ​ഥി​യാ​യ പി. ​പ്ര​സാ​ദി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന​തും പ്ര​ദ്യോ​തി​നെ​തി​രേയു​ള്ള പ​രാ​തി​ക്ക് ആ​ക്കം കൂ​ട്ടു​ന്നു. അ​ന്നേ​ദി​വ​സം മ​ദ്യ​പി​ച്ചി​രു​ന്ന​താ​യു​ള്ള ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ചേ​ർ​ത്ത​ല മ​ണ്ഡ​ലം ക​മ്മ​ിറ്റി അം​ഗ​മാ​യ പ്ര​ദ്യോ​ത് ചേ​ർ​ത്ത​ല ക​രു​വ ബൂ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. പി. ​തി​ലോ​ത്ത​മ​ൻ 15 വ​ർ​ഷ​മാ​യി എം​എ​ൽ​എ ആ​യി​രു​ന്ന​പ്പോ​ൾ ആ​ദ്യം മു​ത​ൽ ത​ന്നെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​മാ​ണ്. മ​റ്റു പേ​ഴ​്സ​ണ​ൽ സ്റ്റാ​ഫി​നെ​തി​രേ​യും പാ​ർ​ട്ടി​യി​ൽ പ​രാ​തി ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ണ്ട്.

ന​ട​പ​ടി പ്രാ​ദേ​ശി​ക​മാ​യു​ണ്ടാ​യ പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ലാ​ണെ​ന്നും ഇ​തു പാ​ർ​ട്ടി​ക്കു​ള്ളി​ൽ വി​ഷ​യ​ങ്ങ​ളൊ​ന്നു​മ​ല്ലെ​ന്നു​മാ​ണ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍റെ പ്ര​തി​ക​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പു​ദി​ന​ത്തി​ൽ ഇ​യാ​ളു​ടെ ഭാ​ഗ​ത്തു വീ​ഴ്ച​യു​ണ്ടാ​യ​താ​യി ബോ​ധ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇ​തി​നു മ​റ്റു​മാ​ന​ങ്ങ​ളി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും പാ​ർ​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്നും വീ​ഴ്ച​ക​ൾ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേസ​മ​യം സം​ഭ​വം സി​പി​ഐ​ക്കു​ള്ളി​ൽ വി​വാ​ദ​ത്തി​നു തി​രി​കൊ​ളു​ത്തി. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​സം​തൃ​പ്തി​യു​ണ്ടാ​യി​രു​ന്നു.

കൂ​ടാ​തെ ചേ​ർ​ത്ത​ല​യി​ൽ ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ യോ​ഗ്യ​ത​യു​ള്ള നി​ര​വ​ധി​യാ​ളു​ക​ൾ ഉ​ള്ള​പ്പോ​ൾ​ത​ന്നെ പു​റ​ത്തു​നി​ന്നും സ്ഥാ​നാ​ർ​ഥി​യെ വ​രു​ത്തി​യ​തി​ലും പാ​ർ​ട്ടി​ക്കു​ള്ളി​ൽ ത​ർ​ക്കം ഉ​ട​ലെ​ടു​ത്തി​രു​ന്നു. ഇ​തു പി. ​പ്ര​സാ​ദി​ന്‍റെ വി​ജ​യ​സാ​ധ്യ​ത​യെ​ത​ന്നെ ബാ​ധി​ക്കു​മെ​ന്നാ​യ​പ്പോ​ൾ സി​പി​എം നേ​രി​ട്ട് ഇ​ട​പെ​ട്ട് പ്ര​ച​ാര​ണ​രം​ഗം ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. പാ​ർ​ട്ടി​ക്കു​ള്ളി​ലെ ത​ർ​ക്കം വി​വാ​ദ​മാ​യ​തി​നെ​തു​ട​ർ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി.
മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍റെ അ​ഡീ​ഷ​ണ​ൽ പി​എ പ്ര​ദ്യോ​തി​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത് തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം പൊ​തു ഇ​ട​ങ്ങ​ളി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നു യോ​ജി​ക്കാ​ത്ത​വി​ധ​മു​ണ്ടാ​യ പെ​രു​മാ​റ്റ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.

ഇ​തുസം​ബ​ന്ധി​ച്ച് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​നെത്തുട​ർ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നും മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​സി. സി​ദ്ധാ​ർ​ഥനും പ​ങ്കെ​ടു​ത്ത ലോ​ക്ക​ൽ ക​മ്മ​ിറ്റി യോ​ഗ​മാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്ത​ത്. അ​ഡീ​ഷ​ണ​ൽ പി​എ​യ്ക്കെ​തി​രേ​യു​ള്ള പാ​ർ​ട്ടി ന​ട​പ​ടി​യു​ടെ പേ​രി​ൽ മ​ന്ത്രി​ക്കെ​തി​രേ ചി​ല​ർ ന​ട​ത്തു​ന്ന പ്ര​ച​ാര​ണം ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​മെ​ന്ന് ആ​ഞ്ച​ലോ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​സ്താ​വ​ന ഇ​റ​ക്കി​യെ​ങ്കി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ലെ ഭി​ന്ന​ത കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​മെ​ന്നാ​ണ് സൂ​ച​ന.