വി​ജ​യ​കൃ​ഷ്ണ​ൻ ച​രി​ഞ്ഞ സം​ഭ​വം! ദേ​വ​സ്വം വി​ജി​ല​ൻ​സ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Saturday, April 10, 2021 10:17 PM IST
അ​ന്പ​ല​പ്പു​ഴ: ഗ​ജ​രാ​ജ​ൻ അ​ന്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണ​ൻ ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം വി​ജി​ല​ൻ​സ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ദേ​വ​സ്വം വി​ജി​ല​ൻ​സ് എ​സ്ഐ മ​നു പി. ​മേ​നോ​ൻ ഇന്നലെ രാ​വി​ലെ അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​.

ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു​വി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ സം​ഘം ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മ​നോ​ജു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഏ​താ​നും ഭ​ക്ത​രും വി​ജി​ല​ൻ​സി​നു മു​ന്നി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​ജി​ല​ൻ​സ് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്പ​ല​പ്പു​ഴ​യി​ൽ ക്യാ​ന്പു​ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും.

വി​ജ​യ​കൃ​ഷ്ണ​ന്‍റെ വി​ശ​ദ​മാ​യ പോ​സ്റ്റുമോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ മൂ​ന്നു ദി​വ​സം കൂ​ടി കാ​ത്തി​രി​ക്ക​ണം. എ​ങ്കി​ലും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കു​ണ്ടാ​യ ര​ക്ത​സ്രാ​വ​വും പ​ഴു​പ്പു​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഏ​തു​രീ​തി​യി​ലാ​ണ് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കു മു​റി​വേ​റ്റ​തെ​ന്ന് അ​റി​യാ​ൻ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ര​ണം. അ​തി​നി​ടെ വി​ജ​യ​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​തു​വ​രെ പ്ര​ക്ഷോ​ഭം തു​ട​രാ​നാ​ണ് ഭ​ക്ത​രു​ടെ​യും ആ​ന​പ്രേ​മി​ക​ളു​ടെ​യും തീ​രു​മാ​നം. ക്ഷേ​ത്ര​ത്തി​ലെ പ​ത​ക്കം ന​ഷ്ട​പ്പെ​ട്ട കേ​സു​പോ​ലെ ഈ ​കേ​സും ദു​ർ​ബ​ല​മാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ഭ​ക്ത​ർ​ക്കു​ള്ള​ത്.