മ​രു​ന്ന് സ്റ്റോ​ക്കു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ
Saturday, April 10, 2021 10:17 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്പോഴും ജി​ല്ല​യി​ൽ ഇ​നി മൂ​ന്നു​ദി​വ​സം കൂ​ടി കു​ത്തി​വ​യ്പി​നു​ള്ള വാ​ക്സി​ൻ സ്റ്റോ​ക്ക് ഉ​ണ്ടെ​ന്ന് ആ​രോ​ഗ്യവ​കു​പ്പ് അ​ധി​കൃ​ത​ർ. പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ 60,000 ബോ​ട്ടി​ലു​ക​ളാ​ണ് നി​ല​വി​ൽ സ്റ്റോ​ക്കു​ള്ള​ത്.

20,000 പേ​ർ​ക്കാ​ണ് ഒ​രു​ദി​വ​സം കു​ത്തി​വ​യ്പി​നു​ള്ള ടാ​ർ​ജ​റ്റ്. നി​ല​വി​ൽ പ്ര​തി​ദി​നം ശ​രാ​ശ​രി 16,000 പേ​രാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ കു​ത്തി​വ​യ്പ് എ​ടു​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​തുവ​രെ 3.20 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നു​ള്ള വാ​ക്സി​ൻ ന​ൽ​കി.