വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തു
Friday, April 9, 2021 9:55 PM IST
അ​ന്പ​ല​പ്പു​ഴ: വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ലെ വി​ജ​യ​കൃ​ഷ്ണ​ൻ എ​ന്ന ആ​ന ച​രി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു, അം​ഗം ത​ങ്ക​പ്പ​ൻ എ​ന്നി​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ലാ​ണ് പ​ത്തോ​ളം പേ​ർ​ക്കെ​തി​രെ അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ആ​ന ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നു കാ​ട്ടി ഒ​രു സം​ഘ​മാ​ളു​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ്ര​തി​ഷേ​ധം പി​ന്നീ​ട് രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നു​ള്ള വേ​ദി​യാ​ക്കി മാ​റ്റി. ഇ​തി​നി​ടെ​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റും അം​ഗ​വും ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്.
ഇ​രു​വ​രേ​യും മാ​ർ​ഗ​ത​ട​സ​മു​ണ്ടാ​ക്കി ത​ട​ഞ്ഞ സം​ഘം കൂ​കി​വി​ളി​ക്കു​ക​യും അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സ് അ​ക​ന്പ​ടി​യി​ലാ​ണ് ഇ​രു​വ​രും ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ക​ട​ന്ന​ത്. ഈ ​ഘ​ട്ട​ത്തി​ലാ​ണ് കാ​റി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ചി​ല്ല് ത​ക​ർ​ക്കു​ക​യും കാ​റ്റ് അ​ഴി​ച്ചു​വി​ടു​ക​യും ന​ന്പ​ർ പ്ലേ​റ്റ് കേ​ടു​വ​രു​ത്തു​ക​യും ചെ​യ്ത​ത്. ആ​ന​പ്പി​ണ്ട​വും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും കാ​റി​ൽ എ​റി​ഞ്ഞും സ​മ​ര​ക്കാ​ർ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വ​ത്തി​ൽ അ​ന്പ​ല​പ്പു​ഴ ഗ്രൂ​പ്പ് അ​സി​സ്റ്റ​ന്‍റ് കൂ​ടി​യാ​യ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് പ​ത്തോ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.