സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്ക​രു​തെ​ന്ന്
Thursday, April 8, 2021 9:51 PM IST
ആ​ല​പ്പു​ഴ: നാ​ട്ടി​ൽ പു​ല​ർ​ന്നുവ​രു​ന്ന സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം നി​സാ​ര​കാ​ര​ണ​ങ്ങ​ളാ​ൽ ത​ക​രാ​ൻ ഇ​ട​വ​ര​രു​തെ​ന്നും അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽനി​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ഒ​ഴി​ഞ്ഞു​മാ​റ​ണ​മെ​ന്നും ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി. രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ലാ​യാ​ലും മ​ത​ത്തി​ന്‍റെ പേ​രി​ലാ​യാ​ലും മ​നു​ഷ്യജീ​വി​ത​ത്തി​നു വി​ല​ക​ല്പി​ക്കാ​ത്ത നീ​തിശാ​സ്ത്രം സ​ർ​വ​നാ​ശ​ത്തി​ലേ​ക്കാ​ണ് ന​യി​ക്കു​ന്ന​തെ​ന്ന് ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി ജി​ല്ലാ നേ​തൃസ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. ജി​ല്ലാ നേ​തൃയോ​ഗ​ത്തി​ൽ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ പി.​ജെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ. ​ഷാ​ബ്ദീ​ൻ, ബി. ​സു​ജാ​ത​ൻ, ജേ​ക്ക​ബ് എ​ട്ടു​പ​റ​യി​ൽ, എ​ൻ.​എ​ൻ. ഗോ​പി​ക്കു​ട്ട​ൻ, ബി​നു മ​ദ​ന​ന​ൻ, ശ്യാ​മ​ള പ്ര​സാ​ദ്, പി.​ജെ. ജയിം​സ്, കൈ​ത​വ​ന ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.