അ​നു​മോ​ദി​ച്ചു
Thursday, April 8, 2021 9:49 PM IST
എ​ട​ത്വ: ലോ​വ​ര്‍ സെ​ക്ക​ൻഡറി സ്‌​കോ​ള​ര്‍​ഷി​പ് നേ​ടി​യ തി​രു​വ​ല്ല എം​ജി​എം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി നേ​ഹ​യെ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു. പ്ര​ഥ​മ അ​ധ്യാ​പ​ക​ന്‍ ഷി​ജോ ബേ​ബി, ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്ത് കു​മാ​ര്‍ പി​ഷാ​ര​ത്ത്, അ​ധ്യാ​പ​ക​രാ​യ ബി​ജു എം.​കെ, ഫി​നാ​റാ​സ് കു​ര്യാ​ക്കോ​സ്, മേ​രി ഷൈ​നി.​എ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ബു ജേ​ക്ക​ബ്, പി​ടി​എ പ്ര​തി​നി​ധി​ക​ളാ​യ ലി​നു തോ​മ​സ്, സു​നി ബി​നു, ബി​ന്ദു ബി​ന്നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ട്ടി​ലെ​ത്തി​യാ​ണ് അ​നു​മോ​ദി​ച്ച​ത്. ത​ല​വ​ടി എ​ട്ടാം വാ​ര്‍​ഡ് വാ​ളം​പ​റ​മ്പി​ല്‍ ഷൈ​ജു​വി​ന്‍റെ​യും ബി​നീ​ഷ​യു​ടെ​യും മ​ക​ളാ​ണ് നേ​ഹ.

പ്ര​തി​ഷേ​ധി​ച്ചു

ചേ​ർ​ത്ത​ല: ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽനി​ന്നും ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ലെ പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ൽ​പ്പെട്ട കു​ടും​ബ​ത്തെ ഒ​ഴി​വാ​ക്കി​യ​തി​ൽ ഓ​ൾ ഇ​ന്ത്യ ദ​ളി​ത് കോ-​ഓ​ർ​ഡി​നേ​ഷ​ൻ ജി​ല്ലാ ക​മ്മ​ിറ്റി പ്ര​തി​ഷേ​ധി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​ട്ട​പ്പ​ള്ളി രാ​ജ​പ്പ​ൻ, കൈ​ന​ക​രി ബാ​ബു, പി.​ആ​ർ.​ഡി. സ​ത്യ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.